ADVERTISEMENT

തിരുവല്ല ∙ മേയ് അഞ്ചിനു തന്റെ കബറടക്കത്തിന് ഒരുക്കം നടത്തണമെന്നു മാർ ക്രിസോസ്റ്റം നിർദേശിച്ചിരുന്നതായി മാർത്തോമ്മാ സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫ്. സഭയുടെ അനുശോചന സന്ദേശത്തിലാണ് മാർ ക്രിസോസ്റ്റം മരണ സമയം നേരത്തെ അറിഞ്ഞിരുന്ന കാര്യം സെക്രട്ടറി വെളിപ്പെടുത്തിയത്.

ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി തിരികെ വരുമ്പോൾ സഹായി ഏബ്രഹാമിനോടു തന്റെ കബറടക്ക ശുശ്രൂഷയ്ക്ക് മേയ് അഞ്ചിന് ഒരുക്കം നടത്തണമെന്ന് മാർ ക്രിസോസ്റ്റം പറയുകയായിരുന്നു. ഇക്കാര്യം സഭാധ്യക്ഷൻ ഡോ. തീയഡോഷ്യസ്‍ മാർത്തോമ്മാ മെത്രാപ്പൊലീത്തയോടു പറയണമെന്നും മാർ ക്രിസോസ്റ്റം നിർദേശിച്ചു. 

അവസാന ദിവസങ്ങളിലും തിരുമേനി നർമം കൈവിട്ടില്ലെന്നും സഭാ സെക്രട്ടറി പ്രസംഗത്തിൽ അനുസ്മരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ തിരുമേനിയെ നോക്കിയിരുന്ന ഡോ.ജോംസി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്നു ചോദിച്ചപ്പോൾ ബുദ്ധി ഉണ്ടായിട്ടു വേണ്ടേ മുട്ടാൻ എന്നായിരുന്നു തിരുമേനിയുടെ മറുപടിയെന്നും റവ.ജോസഫ് അനുസ്മരിച്ചു. അതിനു പിന്നാലെ അഞ്ചിനു പുലർച്ചെ 1.15നു മാർ ക്രിസോസ്റ്റം കാലംചെയ്തു. 

English Summary: Mar Chrysostom new about his death date says secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com