ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗണിലെ യാത്രയ്ക്കുള്ള പൊലീസ് പാസിന് ഇതുവരെ രണ്ടു ലക്ഷത്തോളം അപേക്ഷകൾ. പൊലീസ് വെബ്സൈറ്റ് ഇടയ്ക്കു പണിമുടക്കി. 81,797 പേർക്ക് അനുമതി നൽകി. 15,761 അപേക്ഷ തള്ളി. 77,567 എണ്ണം പരിഗണനയിലാണ്.

അനിവാര്യ യാത്രകൾക്കേ പാസ് നൽകൂവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി വിജയ് സാഖറെയും വ്യക്തമാക്കി. ആവശ്യം ബോധ്യപ്പെട്ടാൽ 6 മണിക്കൂറിനകം നൽകും. 

പാസ്: മാനദണ്ഡം ഇങ്ങനെ

∙ കൂലിപ്പണിക്കാർക്കും ദിവസ വേതനക്കാർക്കും ജോലിക്കു പോകാനാണു പ്രധാനമായും പാസ്. അവശ്യവിഭാഗമെങ്കിൽ തിരിച്ചറിയൽ കാർഡ് മതി.

∙ മരണം, ഉറ്റ ബന്ധുവിന്റെ വിവാഹം, അനിവാര്യ ആശുപത്രി യാത്ര എന്നിവയ്ക്കും പാസ്.

∙ നിർമാണ തൊഴിലാളികൾക്കു പാസ് നൽകുമെങ്കിലും  തുടർച്ചയായി യാത്ര ചെയ്യരുത്. തൊഴിലുടമ താമസ സൗകര്യം ഒരുക്കണം. വലിയ കെട്ടിട പദ്ധതികൾക്കു കൂടുതൽ തൊഴിലാളികളെ കൊണ്ടുപോകാൻ കരാറുകാർ രേഖ കാണിച്ചാൽ മതി. ∙ വീട്ടുജോലിക്കാർക്കും ഹോംനഴ്സിനും പാസിന് തൊഴിലുടമയ്ക്ക് അപേക്ഷിക്കാം.

English Summary: Covid, two lakh applications for travel pass

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com