ADVERTISEMENT

കോഴിക്കോട് ∙ അടിയന്തര സാഹചര്യം എന്നു വിശദീകരിച്ച് പാറമടകളുടെ അനുമതി അപേക്ഷകൾ പരിഗണിക്കാൻ പര്യടനം നടത്തിയിരുന്ന വനം ഉന്നതസംഘം ഉദ്യമം മതിയാക്കി മടങ്ങി. 

പാലക്കാട്ടെ ‘പഠനം’ പൂർത്തിയാക്കി ഉദ്യോഗസ്ഥർ നിലമ്പൂരിലേക്കു തിരിച്ചെങ്കിലും തിരുവനന്തപുരത്തു നിന്നു വിളി വന്നതിനെ തുടർന്നു പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയായിരുന്നു. കോഴിക്കോട്ടെ 8 ക്വാറി അപേക്ഷകൾ പരിഗണിക്കുന്നതും വയനാട്ടിൽ ബത്തേരി, കുറിച്യാട്, തോൽപ്പെട്ടി റേഞ്ചുകളിലെ സന്ദർശനവും റദ്ദാക്കി. 

ഈ പര്യടനത്തിലുള്ള ഉദ്യോഗസ്ഥരെക്കുറിച്ചു വിജിലൻസ് ഉന്നതങ്ങളിൽ നിന്നു ചോദ്യം ഉയർന്നതിനെ തുടർന്നാണു സംഘത്തിന്റെ പിൻമാറ്റമെന്നും സൂചനയുണ്ട്. ലോക്ഡൗൺ സമയത്തു പുതിയ പാറമടകൾക്ക് അനുമതി നൽകുന്നതിനെക്കുറിച്ചു പഠിക്കാനുള്ള ഉന്നതസംഘത്തിന്റെ പര്യടനം, വിരമിക്കുന്നതിന്റെ വക്കിലെത്തി നിൽക്കുന്ന ചില ഉന്നതർക്കു സാമ്പത്തികനേട്ടത്തിനു വേണ്ടിയാണെന്നു വകുപ്പിനുള്ളിൽത്തന്നെ ആരോപണമുയർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com