നാട്ടിലും വീട്ടിലും സജീവം

Saji Cherian (Image Courtesy - @sajicheriancpim / FB)
സജി ചെറിയാൻ (Image Courtesy - @sajicheriancpim / FB)
SHARE

സജി ചെറിയാൻ (56)

ചെങ്ങന്നൂർ

ചെങ്ങന്നൂരിന്റെ ആദ്യ മന്ത്രിയാകുന്ന സജി ചെറിയാൻ അടിമുടി രാഷ്ട്രീയക്കാരനാണ്. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കുമ്പോൾ എസ്എഫ്ഐ അംഗമായി തുടങ്ങിയ രാഷ്ട്രീയ ജീവിതം സിപിഎം സംസ്ഥാന കമ്മിറ്റി വരെയെത്തി. 

Saji-Cheriyan-Family
മരുമകൻ ജസ്റ്റിൻ പ്രദീപ്, മകൾ ഡോ.ദൃശ്യ, ഭാര്യ ക്രിസ്റ്റീന എസ്. ചെറിയാൻ, മരുമകൻ അലൻ തോമസ് കണ്ണാട്ട്, മകൾ ഡോ.നിത്യ, പേരക്കുട്ടി ഇസബെല്ല, മകൾ ശ്രവ്യ എന്നിവർക്കൊപ്പം സജി ചെറിയാൻ.

പരേതനായ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ ടി.ടി. ചെറിയാന്റെയും മുൻ സ്കൂൾ ഹെഡ്മിസ്ട്രസ് ശോശാമ്മയുടെയും മകനായ സജി ചെറിയാന് മാതാവിന്റെ മൂത്ത സഹോദരനാണു കമ്യൂണിസ്റ്റ് അനുഭാവത്തിന്റെ പ്രചോദനം. 

എസ്എഫ്ഐ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും സിഐടിയു ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ജില്ലാ പഞ്ചായത്തംഗവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ആയി പ്രവർത്തിച്ചിട്ടുണ്ട്. കരുണ പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നേതൃത്വം നൽകുന്നു. 

2006ൽ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നു 2018 ൽ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണു മത്സരം. തുടർന്നു സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഭാര്യ: ക്രിസ്റ്റീന. മക്കൾ: ഡോ.നിത്യ, ഡോ.ദൃശ്യ, ശ്രവ്യ (കാരക്കോണം മെഡിക്കൽ എംബിബിഎസ് വിദ്യാർഥിനി). മരുമക്കൾ: അലൻ തോമസ് കണ്ണാട്ട്, ജസ്റ്റിൻ പ്രദീപ് ഗ്രീൻവാലി.

Content Highlights: Saji Cherian, Kerala Cabinet, Pinarayi 2.0 Ministers, LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS