വിഎൻവി 24 X 7

VN Vasavan
വി.എൻ. വാസവൻ (ഫയൽ ചിത്രം)
SHARE

വി.എൻ. വാസവൻ ( 67)

ഏറ്റുമാനൂർ

24 മണിക്കൂർ സേവനത്തിന്റെ മറുപേരാണ് ‘വിഎൻവി.’ ഏതു ദുരന്തമുഖത്തും മുന്നണിപ്പോരാളി. രണ്ടാം ഇടതു സർക്കാരിന്റെ വിജയ സമവാക്യങ്ങളിലൊന്നായ സിപിഎം–കേരള കോൺഗ്രസ് (എം) സഖ്യത്തിന്റെ ശിൽപി.

മറ്റക്കര വെള്ളേപ്പള്ളിൽ നാരായണന്റെ മകനായ വാസവന്റെ ചെറുപ്പം ഇല്ലായ്മകളോടുള്ള സമരമായിരുന്നു. ഏറ്റുമാനൂരിൽ ഐടിഐയിൽ പഠിക്കുമ്പോൾ വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണു പൊതുരംഗത്തെത്തിയത്. നേതൃപാടവം തിരിച്ചറിഞ്ഞ സിപിഎം, ചെത്തുതൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കാൻ നിയോഗിച്ചു. അടിയന്തിരാവസ്ഥയ്ക്കെതിരെ പോരാടി. തൊഴിലാളി പ്രസ്ഥാനത്തിനൊപ്പം സഹകരണ മേഖലയിലും സജീവമായി.

VN-Vasavan
വി.എൻ. വാസവൻ, ഭാര്യ ഗീത വാസവൻ, മക്കളായ ഡോ.ഹിമ വാസവൻ, ഗ്രീഷ്മ വാസവൻ, മരുമകൻ ഡോ.എം.എൻ. നന്ദകുമാർ, പേരക്കുട്ടി ഹയാൻ.

1987ൽ പുതുപ്പള്ളിയിൽ ആദ്യമത്സരം. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചു. 2006ൽ കോട്ടയത്തുനിന്നു ജയിച്ചു. 2011ൽ തിരുവഞ്ചൂർ രാധാകൃഷ്ണനോടു പരാജയപ്പെട്ട ശേഷം പാർട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചു. 2019ൽ കോട്ടയത്തു ലോക്സഭയിലേക്കു മത്സരിച്ചു. ഇത്തവണ ഏറ്റുമാനൂരിൽ മികച്ച ജയം. പൊൻകുന്നം വർക്കിയുടെ വീട് കേന്ദ്രീകരിച്ചുള്ള നവലോകം സാംസ്കാരിക കേന്ദ്രത്തിലൂടെ സാംസ്കാരിക രംഗത്തും അഭയം ചാരിറ്റബിൾ സൊസൈറ്റിയിലൂടെ ജീവ കാരുണ്യ പ്രവർത്തനത്തിലും വാസവൻ സജീവമാണ്.

ഭാര്യ: ഗീത (സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂൾ അധ്യാപിക). മക്കൾ: ഡോ. ഹിമ, ഗ്രീഷ്മ. മരുമകൻ: ഡോ.എം.എൻ. നന്ദകുമാർ.

Content Highlights: VN Vasavan, Kerala Cabinet, Pinarayi 2.0 Ministers, LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS