ADVERTISEMENT

ചാലക്കുടി ∙ ഏപ്രിൽ 8 മുതൽ മേയ് 12 വരെയുള്ള 35 ദിവസങ്ങൾക്കിടെ ‌കോവിഡ് കവർന്നെടുത്തത് പരിയാരം പടിഞ്ഞാക്കര കുടുംബത്തിലെ ആറു പേരെ. മുംബൈയിൽ സ്ഥിരതാമസമാക്കിയ പടിഞ്ഞാക്കര പി.കെ. പോളിന്റെ ഭാര്യ സെലീന (88), മക്കളായ വത്സ (64), ഗ്രേസി (62), ജോളി (58), വത്സയുടെ മകൻ ടോണി (36), പോളിന്റെ സഹോദരൻ ദേവസിക്കുട്ടി (86) എന്നിവരാണു മരിച്ചത്. 

കൊട്ടേക്കാട് പല്ലൻ പൊറിഞ്ചുവിന്റെ ഭാര്യ വത്സ ഏപ്രിൽ 8നാണ് മരിച്ചത്. 16നു ടോണിയും 22നു ദേവസിക്കുട്ടിയും പുതുക്കാട് പുളിക്കൻ വിൽസന്റെ ഭാര്യ ഗ്രേസി 24 നും മരിച്ചു. മേയ് 5നായിരുന്നു സെലീനയുടെ മരണം. ജോളി മരിച്ചത് 12 നും. ഇവരെല്ലാവരും മുംബൈയിൽ സ്ഥിര താമസമായതിനാൽ സംസ്കാരവും അവിടെത്തന്നെ നടത്തി. മറ്റു കുടുംബാംഗങ്ങൾക്കും കോവിഡ് ബാധിച്ചിരുന്നെങ്കിലും ഭേദമായി. ഇവരിൽ പലരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നതിനാൽ മരണവിവരങ്ങൾ അറിയിച്ചിരുന്നില്ല.

പോൾ 75 വർഷം മുൻപാണ് മുംബൈയിലെത്തിയത്; ദേവസിക്കുട്ടി 65 വർഷം മുൻപും. ദേവസിക്കുട്ടി ഒഴികെയുള്ളവർ ബാന്ദ്രയിൽ 2 കിലോമീറ്റർ പരിധിക്കുള്ളിലാണു താമസം. ദേവസിക്കുട്ടി 50 കിലോമീറ്ററോളം ദൂരെ ഡോംബിവ്‌ലിയിലും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com