ADVERTISEMENT

6:00

എഴുന്നേറ്റാലുടൻ കിടക്കവിരി സ്വയം മടക്കി വയ്ക്കാം. പ്രഭാതകൃത്യങ്ങൾക്കു ശേഷം വീട്ടുകാര്യങ്ങളിൽ ചെറിയ ഇടപെടലുകളാകാം. (തലേദിവസത്തെ പത്രം മാറ്റിവയ്ക്കുക, മുറ്റമടിക്കുക, പത്രവും പാലും എടുത്തുകൊണ്ടുവരിക, ചെടിക്കു വെള്ളം ഒഴിക്കുക, അടുക്കളയിൽ പ്രഭാതഭക്ഷണ കാര്യങ്ങളിൽ സഹായിക്കുക എന്നിങ്ങനെ. ഒരു ജോലിക്കും ആൺപെൺ ഭേദമില്ലെന്നും ഓർക്കുക).

7:15 കുളി.

7:30 പ്രഭാതഭക്ഷണം.

8:00– 4:00

സ്കൂളിൽ ക്ലാസുകൾ ഉള്ളപ്പോഴെന്ന പോലെ ഈ സമയം പ്രധാനമായും പഠനത്തിന് മാറ്റിവയ്ക്കാം. വിക്ടേഴ്സ് ചാനലിലെ സ്വന്തം ക്ലാസ് അനുസരിച്ചുള്ള ക്രമീകരണങ്ങൾ വേണം. ക്ലാസിനു മുൻപു 15 മിനിറ്റ് ചെറിയ റിവിഷൻ. അന്നത്തെ വിഷയം ഏതെന്നു നോക്കുക. തലേ ക്ലാസിൽ പറഞ്ഞിരുന്ന പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്തുകയും തൊട്ടു തലേ ക്ലാസിൽ പഠിപ്പിച്ച പാഠഭാഗത്തു കൂടി വേഗത്തിലൊന്നു കടന്നുപോവുകയും ചെയ്യുക. 

10 മണിക്കാണ് ക്ലാസെങ്കിൽ കൃത്യം ആ സമയത്ത് മറ്റെവിടെ നിന്നെങ്കിലും ഓടിവന്നിരുന്ന് ക്ലാസ് കാണുന്ന ശീലം നല്ലതല്ല. യുക്തിപൂർവമായ സമയക്രമീകരണം ഇപ്പോഴേ ശീലിക്കാം.

എഴുതാനും വരയ്ക്കാനുമുള്ള സൗകര്യമുള്ള സ്ഥലത്താകണം ഇരിപ്പ്. പുസ്തകങ്ങളും ക്ലാസിനാവശ്യമായ മറ്റു പഠനസാമഗ്രികളും എടുത്തുവച്ചിരിക്കണം. പോയിന്റ്സ് എഴുതിയെടുക്കുകയും സ്വന്തം ടീച്ചറോടു ചോദിക്കാൻ സംശയങ്ങൾ കുറിച്ചുവയ്ക്കുകയും വേണം. ക്ലാസ് കഴിഞ്ഞ് 5 മിനിറ്റ് ഇടവേളയാകാം. തുടർന്ന് അന്നത്തെ ക്ലാസിൽ പറഞ്ഞിട്ടുള്ള പഠനപ്രവർത്തനങ്ങൾ അപ്പോൾത്തന്നെ ചെയ്തുവയ്ക്കുക.

പകൽ ക്ലാസ് കൂടാതെയുള്ള സമയം  പലതരത്തിൽ ക്രമീകരിക്കാം

പത്രവായന, പുസ്തകവായന മറ്റു ഹോബികൾ 

ടിവി, കംപ്യൂട്ടർ ഗെയിം എന്നിവയും നിശ്ചിതസമയത്തേക്ക് ആകാം. ഒരിടത്തു ചടഞ്ഞുകൂടിയിരിക്കാതെ പലതരം പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നതാണു നല്ലത്. കളികൾക്കും സമയം കണ്ടെത്താം. ഒറ്റയ്ക്കാകാതെ കഴിയുമെങ്കിൽ സഹോദരങ്ങളെയും മാതാപിതാക്കളെയും ഒപ്പം കൂട്ടുക. 

സ്കൂൾ എപ്പോൾ വേണമെങ്കിലും തുറക്കാം. അതുകൊണ്ട് ഉച്ചയുറക്കം ശീലമാക്കാതിരിക്കുക.

1:00– 2:00 ഉച്ചഭക്ഷണം 

4:00– 5:00

ക്ലാസ് സമയം കൂടി കണക്കിലെടുത്ത് ചായയ്ക്കു സമയം കണ്ടെത്താം. ചായ ഉൾപ്പെടെ ഏതു ഭക്ഷണത്തിനും കൃത്യമായ സമയക്രമം ശീലിക്കുന്നതാണ് നല്ലത്. വീട്ടിലാണെന്നു കരുതി സ്നാക്സും ജങ്ക് ഫുഡും ഇടവേളകളില്ലാതെ കഴിക്കരുത്.

5:00– 6:00

പൂന്തോട്ടനിർമാണം, പച്ചക്കറികൃഷി, മീൻവളർത്തൽ പോലുള്ള കാര്യങ്ങൾക്കു വിനിയോഗിക്കാം. (വിക്ടേഴ്സിൽ ക്ലാസ് ഇല്ലെങ്കിൽ)

6:00 കുളി 

6:30 

രാത്രിഭക്ഷണം വരെയുള്ള സമയം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കുക. 

(രാത്രിഭക്ഷണം 8 നു മുൻപെങ്കിലും കഴിക്കുന്നതാണ് ആരോഗ്യകരം). പ്രാർഥന ഉൾപ്പെടെയുള്ള ആത്മീയ കാര്യങ്ങൾ അവരവരുടെ കുടുംബത്തിലെ ശീലമനുസരിച്ച്. 

10:00 ഉറക്കം.

ഇക്കാര്യങ്ങളിലെല്ലാം വീട്ടിലെ സാഹചര്യമനുസരിച്ചുള്ള മാറ്റങ്ങളാകാം. പ്രാദേശിക പഠനകേന്ദ്രങ്ങളിൽ പോകുന്നവർക്കും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ വേണ്ടിവരും. ഒരു കാര്യം കൂടി ഓർക്കുമല്ലോ. നമ്മളിപ്പോൾ മുഴുവൻ സമയവും വീട്ടിലാണ്. വീട്ടിലെ അവസ്ഥകൾ മനസ്സിലാക്കി നമ്മളാൽ കഴിയുന്ന സഹായങ്ങൾക്കും വിട്ടുവീഴ്ചകൾക്കും തയാറാകുന്നതിലൂടെ നാം പഠിക്കുക എക്കാലത്തേക്കുമുള്ള ജീവിതപാഠങ്ങളാണ്. 

തയാറാക്കിയത്: ഡോ. എം.കെ.സി. നായർ, ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലറും തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് ഡവലപ്മെന്റ് സെന്റർ സ്ഥാപക ഡയറക്ടറും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com