ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് കാലത്ത് ജനങ്ങളെ ‘പിഴിഞ്ഞ്’ പൊലീസിനു കിട്ടിയത് 35 കോടി രൂപ. ജനുവരി മുതൽ ഈ മാസം 8 വരെ പിഴ ഇനത്തിൽ ആകെ 35,17,57,048 രൂപ പൊലീസിനു ലഭിച്ചു.

ഈ കാലയളവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 82,630 പേർക്കെതിരെയാണു കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം 500 മുതൽ 5000 രൂപ വരെയാണു പിഴ.

ഇത്തവണത്തെ ലോക്ഡൗൺ കാലയളവിലാണു പിഴയിനത്തിൽ കൂടുതൽ തുക ലഭിച്ചത്. കഴിഞ്ഞ മാസം 14 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 1,96,31,100 രൂപയാണ് കിട്ടിയത്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയ്ക്ക് 5000 രൂപയാണു ചുമത്തുന്നത്. ‌അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാൽ 2000 രൂപ. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ. മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്നു പിഴ അടയ്ക്കാൻ വേണ്ടി മാത്രം എല്ലാ ജില്ലകളിലും പൊലീസ് പ്രത്യേക അക്കൗണ്ട് തുടങ്ങിയിരുന്നു.

English Summary: Police collected 35 crore as penalty in Covid season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com