സമ്പൂർണ്ണ ലോക്ഡൗൺ ഇന്നും നാളെയും; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്

police-barricade
ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് വഴിയടച്ചിരിക്കുന്നു
SHARE

തിരുവനന്തപുരം ∙ കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ. ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങളാണുള്ളത്. പൊലീസ് പരിശോധന കർശനമാക്കും. അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് ഉൾപ്പെടെ നിയമനടപടിയെടുക്കും. വാഹനം പിടിച്ചെടുക്കും. വാഹന ഗതാഗതവും പൊതുജന സഞ്ചാരവും കർശനമായി നിയന്ത്രിക്കും. പ്രധാന പാതകളിലെല്ലാം ചെക്പോസ്റ്റ് പരിശോധനയുണ്ടാകും. കൂട്ടംകൂടുന്നവരെ അറസ്റ്റ് ചെയ്യും.

∙ അവശ്യമേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും മാത്രം ഇളവ്. 

∙ ഹോട്ടലുകളിലെത്തി പാഴ്സൽ വാങ്ങാനാവില്ല; ഹോം‍ ഡെലിവറി മാത്രം (രാവിലെ 7 മുതൽ വൈകിട്ട് 7 വരെ)

∙ ഭക്ഷ്യോ‍ൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ ബൂത്തുകൾ, മത്സ്യ–മാംസ വിൽപനശാലകൾ, കള്ളു ഷാപ്പുകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ. 

∙ നിർമാണ മേഖലയിലുള്ളവർക്കു മാനദണ്ഡം പാലിച്ച് പ്രവർത്തിക്കാം. നിർമാണ പ്രവർത്തനം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. 

‘കോവിഡ് രണ്ടാം തരംഗം ഉയർത്തിയ ഭീഷണിയുടെ രൂക്ഷതയിൽ നിന്നു സംസ്ഥാനം മെല്ലെ മോചിതമാകുന്ന സാഹചര്യമാണ്.  ലോക്ഡൗണിനോടു ജനങ്ങൾ പൂർണമായി സഹകരിച്ചതു കൊണ്ടാണിത്.’

മുഖ്യമന്ത്രി പിണറായി വിജയൻ

∙ കെഎസ്ആർടിസി ദീർഘദൂര സർവീസ് ഇല്ല. അവശ്യവിഭാഗക്കാർക്കായി പരിമിതമായ സർവീസുകൾ മാത്രം. 

കൂടുതൽ കേസുള്ള സ്ഥലം അടച്ചിടും

∙ കൂടുതൽ കേസുള്ള മേഖലകളെ വിവിധ സോണുകളാക്കി തിരിച്ചു നിയന്ത്രണം. ചുമതല സീനിയർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്. പുറത്തേക്കോ അകത്തേക്കോ വിടില്ല. ജനം വീട്ടിൽ തന്നെയെന്ന് ഉറപ്പു വരുത്താൻ ആവശ്യമെങ്കിൽ ഡ്രോൺ നിരീക്ഷണം. അവശ്യ സാധനങ്ങൾ എത്തിക്കാൻ പൊലീസ് സംവിധാനം.

∙ ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങുന്നില്ലെന്നും പുറത്തു നിന്നുള്ളവർ എത്തുന്നില്ലെന്നും ഉറപ്പാക്കാൻ വീടു തോറും പരിശോധന. ക്വാറന്റീൻ ലംഘിച്ചാൽ കോവിഡ് കെയർ സെന്റ‍റിലാക്കും. ക്രിമിനൽ കേസു‍മെടുക്കും. കുടുംബാംഗങ്ങൾ സഹായിച്ചാൽ അവർക്കെതി‍രെയും കേസ്.  

English Summary: Weekend lockdown Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സഞ്ചാരികളില്ല, രാജമലയിൽ ഓടിക്കളിച്ച് വരയാടുകൾ

MORE VIDEOS
FROM ONMANORAMA