ADVERTISEMENT

തിരുവനന്തപുരം ∙ ആപ്പ് വഴി മദ്യവിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ നിമിഷം മുതൽ കുതിച്ചുകയറി ബെവ്ക്യു ആപ്പിനായുള്ള ഗൂഗിൾ സെർച്. ഇന്നലെ വൈകിട്ട് ആറര മുതലാണ് ഗൂഗിൾ സെർച് ട്രെൻഡ്സിൽ ബെവ്ക്യു സെർച് ഗ്രാഫ് കൊടുമുടി കയറിയത്. ഗൂഗിളിൽ ഒരു പ്രത്യേക വാക്ക് തിരഞ്ഞവരുടെ തോതു വ്യക്തമാക്കുന്നതാണ് ഗൂഗിൾ സെർച് ട്രെൻഡ്സ്. bevq app download, bevq app kerala, bevco app, bevq apk എന്നിങ്ങനെ അസംഖ്യം കീവേഡുകൾ ഇന്നലെ ഏറെ സെർച് ചെയ്യപ്പെട്ടു.

ബവ്ക്യു ആപ് തന്നെയാണോ ഇത്തവണ ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുന്നതിനു മുൻപാണ് ഇത്രയധികം പേർ പഴയ ആപ്പ് തിരഞ്ഞത്. ആവശ്യം കഴിഞ്ഞ് കഴിഞ്ഞ വർഷം നീക്കംചെയ്ത പലരും ഇന്നലെ വീണ്ടും ആപ് ഇൻസ്റ്റാൾ ചെയ്തു. എങ്കിലും നിലവിൽ റജിസ്ട്രേഷൻ മരവിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ബവ്ക്യു ആപ് പുറത്തിറങ്ങുന്നതിനു മുൻപ് മുൻപ് തന്നെ 'Bevq app' എന്ന കീവേഡിനു മാത്രം ഗൂഗിൾ സെർച്ചിൽ വൻവർധനയുണ്ടായിരുന്നു. 

Content Highlight: Bev Q App

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com