ADVERTISEMENT

കൊല്ലം∙ കുടുംബത്തിന്റെ പുഞ്ചിരിയായിരുന്നു വിസ്മയ. അവളുടെ ചിരി നിറഞ്ഞ ചിത്രങ്ങളാണ് ആ വീടിന്റെ ചുവരുകൾ നിറയെ. അച്ഛനെയും അമ്മയെയും ചേട്ടനെയും ചേർത്തുപിടിച്ചു കൊണ്ടു നിൽക്കുന്ന, നൃത്തം ചെയ്യുന്ന, പുഞ്ചിരിക്കുന്ന അവളുടെ ചിത്രങ്ങളൊക്കെ ഇപ്പോൾ ഒരു നാടിന്റെയാകെ കണ്ണീരാണ്.

പഠനത്തിൽ മിടുക്കിയായിരുന്നു വിസ്മയ. നൃത്തത്തിലും സ്പോർട്സിലും കഴിവു തെളിയിച്ചിരുന്നു. സ്കൂൾ കലോത്സവത്തിൽ വിവിധ നൃത്ത ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ പങ്കെടുത്തു. മികച്ച എൻസിസി കെഡറ്റ് ആയിരുന്നു. പേരിനൊപ്പം ഡോക്ടർ എന്നു ചേർക്കണമെന്ന സ്വപ്നം കുട്ടിക്കാലത്തേ പങ്കുവച്ചിരുന്നതായി അച്ഛൻ പറയുന്നു.

ബിഎഎംഎസ് വിദ്യാർഥിയായ വിസ്മയയുടെ പഠനച്ചെലവുകളെല്ലാം അച്ഛനാണ് വഹിച്ചിരുന്നത്. മരിക്കുന്നതിന്റെ തലേദിവസവും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞത്, ഭർത്താവ് പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നാണ്. ഫീസ് അടയ്ക്കാൻ പണം വേണമെന്നും അവൾ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടിൽ ഇടാമെന്ന് അമ്മ ഉറപ്പുനൽകിയിരുന്നു.

കിരൺ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാൻ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു. കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മർദനമേറ്റിരുന്നു.

അച്ഛൻ പൊതുപ്രവർത്തകനായതിനാൽ നാട്ടിൽ എല്ലാവരോടും നന്നായി ഇടപെട്ടിരുന്നു വിസ്മയ. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അവളെ വേദനിപ്പിക്കാനായി കിരൺ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നു. അപ്പോൾ മാത്രമാണ് സഹികെട്ട് വിസ്മയ എന്തെങ്കിലും പ്രതികരിച്ചിരുന്നതെന്ന് അമ്മ സജിത വി. നായർ പറയുന്നു.

Content Highlight: Kollam Vismaya death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com