ADVERTISEMENT

കൊല്ലം∙ ‘‘എന്റെ മകളുടെ ഫോട്ടോ കണ്ടിട്ടില്ലേ, എന്തു സുന്ദരിയായിരുന്നു അവൾ. മരിക്കുന്ന സമയത്തും അവളുടെ നഖങ്ങളിൽ ഭംഗിയായി ക്യൂട്ടക്സ് ഇട്ടിരുന്നു. മരിക്കാൻ തീരുമാനിച്ചയാൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കില്ല. അവർ അവളെ കൊന്നതാണ്’’– പൊട്ടിക്കരഞ്ഞുകൊണ്ട് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞു.

സുഹൃത്തുക്കളെപ്പോലെയായിരുന്നു ഞാനും മകളും. ഒരിക്കൽ ഞാൻ മകളെക്കാണാൻ അവളുടെ ഭർതൃഗൃഹത്തിൽ പോയപ്പോൾ അവൾ ആ വീട്ടിലെ എല്ലാവരുടെയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കുകയാണ്. അതുകണ്ട് സങ്കടമായി അടുത്ത ദിവസം തന്നെ ഞാൻ ഒരു വാഷിങ് മെഷീൻ വാങ്ങി അവരുടെ വീട്ടിൽ എത്തിച്ചു.

കിരൺ മദ്യപിച്ച് ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ മാത്രമാണ് അവന്റെ സ്വഭാവം എനിക്കു മനസ്സിലായത്. ഈ ബന്ധം ഇനി വേണ്ട എന്ന് അന്നു തന്നെ തീരുമാനിച്ചിരുന്നു. പക്ഷേ, അവൻ എന്റെ മകളെ പറഞ്ഞു വിശ്വസിപ്പിച്ച് കൊണ്ടുപോയതാണ്.

Content Highlight: Kollam Vismaya Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com