കുഴൽപണവും തട്ടി അർജുൻ സംഘം; ‘കൊടകര മോഡൽ’ കവർച്ചയെന്ന് മൊഴി

Arjun-Ayanki-Gold
അർജുൻ ആയങ്കി
SHARE

കൊച്ചി ∙ കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ സംഘം ‘കൊടകര മോഡൽ’ കുഴൽപണ കവർച്ചകളും നടത്തിയിട്ടുണ്ടെന്നു വിവരം. അർജുന്റെ ബെനാമിയെന്നു കസ്റ്റംസ് പറയുന്ന കണ്ണൂരിലെ സഹകരണബാങ്ക് ജീവനക്കാരൻ സി.സജേഷിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു.

അർജുൻ ചതിയനാണെന്നും സ്വർണക്കടത്തും ക്വട്ടേഷൻ ഇടപാടുകളും മറച്ചുവച്ചാണു കാറു വാങ്ങാൻ തന്റെ പേരിൽ ബാങ്കു വായ്പയെടുത്തതെന്നും ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയായിരുന്ന സജേഷ് മൊഴി നൽകിയിട്ടുണ്ട്. വായ്പ തിരിച്ചടവു മുടങ്ങിയതിനാൽ ബാങ്കു വായ്പ തരില്ലെന്നു വിശ്വസിപ്പിച്ചാണു തന്റെ പേരിൽ വാഹനവായ്പ എടുത്തത്. അതു തിരിച്ചടയ്ക്കുന്നത് അർജുനാണ്. ഈ വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വിവരം അറിയില്ലായിരുന്നു – ഇതാണു സജേഷിന്റെ മൊഴി.

മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടികൾക്ക് ഒരുങ്ങുകയാണ് കസ്റ്റംസ്. അർജുന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമില്ലെന്ന സജേഷിന്റെ മൊഴികൾ അന്വേഷണസംഘം പൂർണമായി വിശ്വസിക്കുന്നില്ല.

സ്വർണക്കടത്ത് ഒഴികെ അർജുൻ പങ്കാളിയായ മറ്റു കുറ്റകൃത്യങ്ങൾ കസ്റ്റംസിന്റെ അന്വേഷണ പരിധിയിൽ വരുന്നവയല്ല. അർജുൻ, കാരിയർ മുഹമ്മദ് ഷഫീഖ് എന്നിവരെ കോടതിയിൽ തിരികെ ഹാജരാക്കും മുൻപ് , ഇൗ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൂഫിയാനെ ചോദ്യം ചെയ്യാനും കസ്റ്റംസ് ഒരുങ്ങുന്നുണ്ട്. അർജുൻ ആയങ്കിയും സംഘവും കടത്തിയതും കവർച്ച ചെയ്തതുമായ സ്വർണം കണ്ടെത്താനും അന്വേഷണസംഘം ശ്രമം തുടങ്ങി. ഇതിനു സഹായകരമായ ചില സൂചനകൾ സജേഷ് നൽകിയിട്ടുണ്ട്.

English Summary: Kodakara model theft attempt by Arjun Ayanki's gang

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA