ADVERTISEMENT

കൊല്ലം∙ സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർഥിയോട് കൊല്ലം എംഎൽഎ എം.മുകേഷ് ദേഷ്യപ്പെട്ടു സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്തായി. ഇതോടെ സമൂഹമാധ്യമങ്ങളിലടക്കം എംഎൽഎക്കെതിരെ വ്യാപക വിമർശനമുയർന്നു. എന്നാൽ ഓൺലൈൻ മീറ്റിങ്ങിലാണെന്നും തിരിച്ചുവിളിക്കാമെന്നു പലവട്ടം പറഞ്ഞിട്ടും തുടർച്ചയായി ഫോൺ ചെയ്തു ശല്യപ്പെടുത്തിയപ്പോഴാണ് പ്രതികരിച്ചതെന്നുമാണ് എംഎൽഎയുടെ വിശദീകരണം. പലരും രാഷ്ട്രീയ ലക്ഷ്യത്തോടെ കുട്ടികളെക്കൊണ്ടു ഫോൺ ചെയ്യിക്കുന്നുണ്ടെന്നും ഗൂഢാലോചനയ്ക്ക് എതിരെ സൈബർ സെല്ലിലും പൊലീസിനും പരാതി നൽകുമെന്നും മുകേഷ് പറഞ്ഞു.

പാലക്കാട് നിന്നാണ് വിദ്യാർഥി എംഎൽഎയെ വിളിച്ചത്. പാലക്കാട്ടുള്ള ആൾ കൊല്ലം എംഎൽഎ ആയ തന്നെ എന്തിനു വിളിക്കുന്നുവെന്നു ചോദിച്ചാണ് മുകേഷ് കുട്ടിയോടു കയർത്തത്. ‘നീ ആറു തവണയായി എന്നെ വിളിക്കുന്നല്ലോ’ എന്നും ഞാനൊരു മീറ്റിങ്ങിൽ ഇരിക്കുകയല്ലേ’ എന്നും എംഎൽഎ ചോദിക്കുന്നത് ഓഡിയോ ക്ലിപ്പിലുണ്ട്. കൂട്ടുകാരൻ തന്ന നമ്പറാണെന്നു വിദ്യാർഥി പറയുമ്പോൾ ‘ആ കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി ഒന്നു കൊടുക്കണ’മെന്നായിരുന്നു മുകേഷിന്റെ മറുപടി. ഇതിനിടയിൽ കുട്ടി പലതവണ ‘സോറി സർ’ എന്നും അത്യാവശ്യത്തിനു വിളിച്ചതാണെന്നും പറയുന്നുണ്ട്.

പ്രശ്നം മനസ്സിലായാൽ പരിഹരിക്കാം:കെ. പ്രേംകുമാർ എംഎൽഎ

 എം.മുകേഷ് എംഎൽഎയുടെ പേരിൽ പ്രചരിക്കുന്ന വിവാദ ഫോൺ സംഭാഷണത്തിലെ പത്താം ക്ലാസുകാരന്റെ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ പരിഹരിക്കുമെന്ന് ഒറ്റപ്പാലം എംഎൽഎ കെ. പ്രേംകുമാർ പറഞ്ഞു.

English Summary: Controversy over Mukesh MLA's phone call with student

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com