ADVERTISEMENT

കരുനാഗപ്പള്ളി (കൊല്ലം) ∙ കുടുംബവഴക്കിനിടെ ഭാര്യ കുത്തേറ്റു മരിച്ചു. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളനാത്തുരുത്ത് തെക്കേ തുപ്പാശ്ശേരിൽ ബിൻസി(36)യാണു മരിച്ചത്. 

‌ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. സ്ഥലത്തു നിന്നു കടന്നുകളഞ്ഞ ഭർത്താവ് മണികണ്ഠനെ പണ്ടാരത്തുരുത്ത് കൊച്ചോച്ചിറ ഭാഗത്തു വച്ചാണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

കുത്തേറ്റു വീണ ബിൻസിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിവാഹശേഷം കുറെ വർഷം ഇവർ പിണങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട് വീണ്ടും ഒന്നിച്ചതായിരുന്നു.  

ഇന്നലെ ബിൻസിയുടെ ബന്ധുക്കൾ വീട്ടിലെത്തി കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്തതായും പറയുന്നു. സാമ്പത്തിക ബാധ്യതകളാണു വഴക്കിനു കാരണമെന്നു കരുതുന്നതായി പൊലീസ് അറിയിച്ചു. മക്കൾ: മഹാദേവൻ, മേഘനാഥൻ.

English Summary: Husband arrested in wife murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com