കോട്ടയം സ്വദേശിനിക്ക് സിക; സംസ്ഥാനത്ത് 3 പേർക്കുകൂടി

zika-virus-1
പ്രതീകാത്മക ചിത്രം
SHARE

കോട്ടയം ∙ തിരുവനന്തപുരത്തെ സിക രോഗബാധ സംബന്ധിച്ച് അന്വേഷണം നടത്തിയ മെഡിക്കൽ ടീം അംഗമായ കോട്ടയം സ്വദേശി ആരോഗ്യ പ്രവർത്തകയ്ക്ക് സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യ പ്രവർത്തകയെ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 

രോഗിയുമായി അടുത്ത് ഇടപഴകിയവരിൽ അടുത്ത ദിവസം രക്തപരിശോധന നടത്തുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ആരോഗ്യ പ്രവർത്തകയുടെ വീടിന്റെ സമീപത്തുള്ളവരെ ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നു. ഈ മേഖലയിൽ  കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കി.

സംസ്ഥാനത്ത് 3 പേർക്കുകൂടി

തിരുവനന്തപുരം ∙ കേരളത്തിൽ 3 പേർക്കു കൂടി സിക രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആനയറ, പേട്ട മേഖലകളിലുള്ളവർക്കാണു രോഗം.  ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 41 ആയി. 5 പേർ നിലവിൽ ചികിത്സയിലുണ്ട്

∙ ‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നേരിയ പനി, ശരീരത്തിൽ തിണർപ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. ചിലരിൽ കണ്ണുകളിൽ ചുവപ്പുനിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. വീടുകളുടെ പരിസരത്ത് വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. കൊതുകു നിർമാർജനം ചെയ്യുക.’ – ഡോ. ജേക്കബ് വർഗീസ്, ജില്ലാ മെഡിക്കൽ ഓഫിസർ

English Summary: 4 new Zika virus case reported in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA