ADVERTISEMENT

തിരുവനന്തപുരം ∙ ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണു സംസ്ഥാനത്തു നിലവിലുള്ള നിയന്ത്രണങ്ങൾ തുടരുന്നതെന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് വ്യക്തമാക്കി. ബലിപെരുന്നാളിനു മുന്നോടിയായി ലോക്ഡൗൺ ഇളവ് അനുവദിച്ചതിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇളവുകൾ മൂലം കോവിഡ് വ്യാപനം ഉണ്ടായതായി ആരെങ്കിലും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

മറ്റന്നാളും ഞായറാഴ്ചയും സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. കലക്ടർമാർ കോവിഡ് വ്യാപന മേഖലകൾ കണ്ടെത്തി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കണം. നാളെ സംസ്ഥാനമാകെ 3 ലക്ഷം പേർക്കു കോവിഡ് പരിശോധന നടത്തും. ടിപിആർ 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിലായിരിക്കും കൂടുതൽ പരിശോധന. തുടർന്നുള്ള ദിവസങ്ങളിലും പരമാവധി പേർക്കു പരിശോധന നടത്തുമെന്ന് ഉത്തരവിൽ പറയുന്നു.

English Summary: Covid restrictions to continue for one more week in Kerala, says government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com