ADVERTISEMENT

ഗുരുവായൂർ ∙ പഞ്ചാബ് നാഷനൽ ബാങ്കിൽ ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ച തുകയിൽ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തിൽ  ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച ദേവസ്വം നൽകിയ പരാതിയിലാണു നടപടി. കാണാതായ തുകയിൽ  16.16 ലക്ഷം രൂപ കഴിഞ്ഞ വെള്ളി ബാങ്ക് ദേവസ്വം അക്കൗണ്ടിൽ അടച്ചിരുന്നു. യഥാർഥ നഷ്ടം 27.50 ലക്ഷം രൂപയും പലിശയുമാണെന്ന് ദേവസ്വം തിങ്കളാഴ്ച ബാങ്കിനെ അറിയിച്ചു. ബാക്കി 11 ലക്ഷത്തിലേറെ രൂപയും  പലിശയും ബാങ്ക് ദേവസ്വം അക്കൗണ്ടില്‌‍ അടയ്ക്കേണ്ടതുണ്ട്. 

    ദേവസ്വം സ്വർണ ലോക്കറ്റ് വിറ്റ തുക ബാങ്കിലെ ഉദ്യോഗസ്ഥൻ ക്ഷേത്രത്തിലെത്തി ശേഖരിച്ച് ബാങ്കിൽ അടയ്ക്കുകയാണ് പതിവ്. പണം വാങ്ങുമ്പോൾ ദേവസ്വത്തിന് രസീത് നൽകും. 2019–20 സാമ്പത്തിക വർഷം മുതൽ രസീതിലുള്ള തുകയെക്കാൾ 27.50 ലക്ഷം രൂപ കുറവാണ് അക്കൗണ്ടിലെന്ന് ദേവസ്വം ഇന്റേണൽ ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെയാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്.

English Summary: Guruvayur Devaswom fund missing case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com