ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നു. ഇന്നലെ 17,481 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ രണ്ടായിരത്തിലേറെ കേസ് വീതമുണ്ട്. ടിപിആർ 11.97 ആയി. 105 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണങ്ങൾ 15,617 ആയി. 14,131 പേർ കോവിഡ് മുക്തരായി. 1,29,640 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 705 പേർ വെന്റിലേറ്ററിലും 1891 പേർ ഐസിയുവിലുമാണ്. 

ജില്ല തിരിച്ചുള്ള കോവിഡ് കണക്ക്: മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂർ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂർ 777, കാസർകോട് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447. 

English Summary: Kerala Covid Update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com