ADVERTISEMENT

കൽപറ്റ ∙ സി.കെ.ജാനുവിനെ സ്ഥാനാർഥിയാക്കാൻ ബിജെപി നേതാക്കൾ 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെ ക്രൈംബ്രാഞ്ച്‌ സംഘം ചോദ്യം ചെയ്‌തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മൂന്നര മണിക്കൂർ നീണ്ടു. ബത്തേരിയിലെ തിരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന് എത്തിച്ച പണം മുഴുവൻ കൈകാര്യം ചെയ്‌തത്‌ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയലാണെന്നും പണമിടപാട്‌ നടന്നിരിക്കാമെന്നും സജി ശങ്കർ  മൊഴി നൽകിയതായി സൂചനയുണ്ട്. 

ഇതിനിടെ, തിരഞ്ഞെടുപ്പിനു ബിജെപി ബത്തേരിയിൽ 3.50 കോടി രൂപ എത്തിച്ചതായി നിയോജക മണ്ഡലം സെക്രട്ടറി മദൻലാൽ മൊഴി നൽകിയതായി സൂചനയുണ്ട്. ചൊവ്വാഴ്‌ച ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന്‌ 1.80 കോടി രൂപ ചെലവാക്കിയെന്നും 1.70 കോടി രൂപ ബാക്കിയുണ്ടെന്നും കാണിച്ച്‌ പ്രശാന്ത്‌ മലവയൽ തയാറാക്കിയ കണക്ക്‌ തങ്ങൾക്ക്‌ ഇ മെയിലിൽ ലഭിച്ചതായി സജിശങ്കറും  മദൻലാലും സമ്മതിച്ചതായാണു സൂചന.

English Summary: Crime branch questions Wayanad BJP president

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com