ADVERTISEMENT

തിരുവനന്തപുരം∙ അമിത് ഷാ തലവനായി കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതിനൊപ്പം സഹകരണ മേഖലയിലെ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ അന്വേഷിക്കാൻ സഹകരണ എൻഫോഴ്സ്മെന്റും രൂപീകരിക്കുന്നു. നേരിട്ട് ഇടപെടാൻ കഴിയുന്ന നിയമ പിന്തുണയോടെയാണ് എൻഫോഴ്സ്മെന്റ് രൂപീകരണമെന്നാണു സൂചന.

റിസർവ് ബാങ്ക് ലൈസൻസുള്ള സഹകരണ സംഘങ്ങളിലെല്ലാം പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അനുമതിയുണ്ടാകും. കേരള ബാങ്ക് , അർബൻ കോ ഓപ്പറേറ്റീവ് ബാങ്കുകൾ എന്നിവ റിസർവ് ബാങ്കിന്റെ ലൈസൻസിലാണു കേരളത്തിൽ പ്രവർത്തിക്കുന്നത്.

സിപിഎം മേധാവിത്വമുള്ള സംസ്ഥാന സഹകരണ മേഖലയിൽ ചുവടുറപ്പിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്താൻ സഹകാർ ഭാരതിയോട് ആർഎസ്എസ് നിർദേശിച്ചിട്ടുണ്ട്. സഹകാർ ഭാരതി 2010 ൽ ‘കുടുംബശ്രീ’ മാതൃകയിൽ കേരളത്തിൽ തുടങ്ങിയ ‘അക്ഷയശ്രീ’യിൽ ഇപ്പോൾ 8400 യൂണിറ്റുണ്ട്. അടുത്ത 2 വർഷം കൊണ്ട് 25,000 യൂണിറ്റുകൾ തുടങ്ങും. ഇവിടെ നിർമിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്നതിനു ‘ഗ്രാമീൺ സമൃദ്ധി സ്റ്റോർ’ എന്ന പേരിൽ ആരംഭിച്ച സൂപ്പർ മാർക്കറ്റുകൾ വ്യാപിപ്പിക്കാനും ലക്ഷ്യമുണ്ട്.

കേരളത്തിൽ സംഘങ്ങൾ റജിസ്റ്റർ ചെയ്യാൻ അനുമതി ലഭിക്കാത്തതിനാൽ മൂന്നും നാലും സംസ്ഥാനങ്ങൾ ചേർന്നു റജിസ്റ്റർ ചെയ്യുന്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലാണ് ഇപ്പോൾ കേരളത്തിൽ സഹകാർ ഭാരതി സംഘങ്ങൾ റജിസ്റ്റർ ചെയ്യുന്നത്.കർണാടകയുടെ കാംകോ, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഭാരത് അഗ്രോപ്രോസസിങ് ആൻഡ് മാർക്കറ്റിങ് സംഘം (ബാംകോ) തുടങ്ങിയവ കേരളത്തിൽ സജീവമായിക്കഴിഞ്ഞു.

നോഡൽ ഏജൻസിയാക്കാൻ അപേക്ഷ

ഇപ്പോൾ കേന്ദ്രഫണ്ട് കേരളത്തിൽ നോഡൽ ഏജൻസിയായ ‘കുടുംബശ്രീ’ വഴി മാത്രമാണു കിട്ടുന്നത്. ‘അക്ഷയശ്രീ’യെയും നോഡൽ ഏജൻസിയാക്കണമെന്ന് സഹകാർ ഭാരതി കേന്ദ്ര സഹകരണ വകുപ്പിന് അപേക്ഷ നൽകിയിരിക്കുകയാണ്. 50 വീടുകൾക്കു മുന്തിയ ഇനം പശുക്കളെ നൽകി പാൽ ഉൽപാദനം വർധിപ്പിക്കുന്ന ‘ദേശീയ ഗോകുൽ മിഷൻ’ വഴി കേരളത്തിൽ ‘അക്ഷയശ്രീ ഗോകുൽ മിഷൻ പദ്ധതി’ നടപ്പാക്കുന്നതിനും നടപടിയായി.

English Summary: Co-operative enforcement to be formed by centre

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com