ADVERTISEMENT

കോഴിക്കോട് ∙ ആലപ്പുഴയിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പരാതി ജി.സുധാകരൻ മന്ത്രിയായിരുന്ന കാലത്തു തന്നെ അന്വേഷിച്ചതാണെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ആ റിപ്പോർട്ട് ഇപ്പോഴും നിലവിലുണ്ട്. മറ്റെന്തെങ്കിലും പുതിയതായി അന്വേഷിക്കേണ്ടതുണ്ടോയെന്നു പരിശോധിക്കണം. 

ജി.സുധാകരനെതിരെയല്ല, ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെയാണ് എ.എം.ആരിഫ് എംപി പ്രതികരിച്ചതെന്നാണ് അറിഞ്ഞത്. ദേശീയപാത വികസനത്തിൽ കൃത്യമായ നിലപാടു സ്വീകരിച്ചയാളാണ് ജി.സുധാകരനെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നാലുവരി, ആറുവരി പാതകൾ ദേശീയപാത വിഭാഗത്തിനു കൈമാറണമെന്നു വന്നതോടെ കുഴിയടയ്ക്കൽ അടക്കമുള്ള നടപടികൾ പ്രതിസന്ധിയിലാണ്. 

ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇതു പരിഹരിക്കാൻ കേരളത്തിലെ എംപിമാരും കേന്ദ്രമന്ത്രിമാരും ഒരുമിച്ചു നിൽക്കണം. കുതിരാൻ അടക്കമുള്ള വിഷയങ്ങളിൽ അനാവശ്യ പ്രസ്താവനകൾ നടത്തുന്ന കേന്ദ്രമന്ത്രി ഈ കാര്യങ്ങളും ശ്രദ്ധിക്കണമെന്നു റിയാസ് പറഞ്ഞു.

Content Highlights: National Highway, Minister PA Mohammed Riyaz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com