നായ കുറുകെ ചാടി; ബൈക്കിൽനിന്നു വീണ് എൻജിനീയർ മരിച്ചു

Juvaina-P-Khan
ജുവൈന പി. ഖാൻ
SHARE

ഷൊർണൂർ ∙ ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പഞ്ചായത്ത് എൻജിനീയർ ബൈക്കിൽ നിന്നു വീണു മരിച്ചു. നായ കുറുകെ ചാടിയതിനെത്തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടാണ് അപകടം. 

കോട്ടയം ഇൗരാറ്റുപേട്ട പേഴുമുക്കാട്ടിൽ പരീത് ബാവ ഖാന്റെ മകൾ ജുവൈന പി. ഖാൻ (46) ആണു മരിച്ചത്. ഭർത്താവും തൃശൂർ ഗവ. എൻജിനീയറിങ് കോളജ് അധ്യാപകനുമായ അബ്ദുൽ ജമാലിനൊപ്പം ഷൊർണൂരിൽ നിന്നു ചെറുതുരുത്തിയിലേക്കു പോകുമ്പോൾ കൊച്ചിപ്പാലത്തിനു സമീപമായിരുന്നു അപകടം.

രാവിലെ പതിവു നടത്തത്തിനിറങ്ങിയ ജുവൈനയെ മഴ പെയ്തതിനാൽ കൂട്ടിക്കൊണ്ടു വരാൻ പോയതായിരുന്നു ജമാൽ. മഴ മാറിയതോടെ ഇരുവരും ചെറുതുരുത്തിയിലെ മാർക്കറ്റിലേക്കു പോകുമ്പോഴാണ് അപകടം. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം ഈരാറ്റുപേട്ടയിലേക്കു കൊണ്ടുപോയി.

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയറായിരുന്നു. നേരത്തെ ഷൊർണൂർ നഗരസഭ, ഓങ്ങല്ലൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ എൻജിനീയറായിരുന്നു. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് ലക്ചററായിരിക്കെയാണു തദ്ദേശ സ്ഥാപന എൻജിനീയറിങ് വിഭാഗത്തിൽ നിയമനം ലഭിച്ചത്. ജമിയ, ജിയ എന്നിവർ മക്കളാണ്.

Content Highlight: Accident death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA