സംസ്ഥാന വ്യാപകമായി സിപിഎം സമ്മേളനങ്ങൾക്ക് ഇന്നു തുടക്കം

CPM-logo
SHARE

തിരുവനന്തപുരം∙ സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ സംസ്ഥാന വ്യാപകമായി ഇന്ന് ആരംഭിക്കും. കണ്ണൂർ ജില്ലയിൽ സമ്മേളനങ്ങൾ 10 ന് ആരംഭിച്ചിരുന്നു.ഏതാണ്ട് 35,000 ബ്രാഞ്ചുകളിലാണു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സമ്മേളനം നടക്കുന്നത്.

ബ്രാഞ്ചുകളിൽ പരമാവധി 15 പേരാകും പങ്കെടുക്കുക എന്നതിനാൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ എളുപ്പമാണ്. ലോക്കൽ സമ്മേളനങ്ങളിലും പ്രതിനിധികൾ കുറവാണ്. ഏരിയ, ജില്ലാ സമ്മേളനങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ചു പ്രതിനിധികളുടെ എണ്ണം കുറച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലാണു ജില്ലാ സമ്മേളനങ്ങൾ. 

English Summary: CPM meetings from today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA