‘ജഡ്ജിമാരെ അപകീർത്തിപ്പെടുത്തരുത്’; പൊലീസുകാർക്ക് ഡിജിപിയുടെ നിർദേശം

Anil-Kant-7
SHARE

തിരുവനന്തപുരം∙ കോടതിയെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്തുന്ന നടപടി പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നു സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിന്റെ നിർദേശം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണം. നെയ്യാറ്റിൻകര കോടതിയിലെ മജിസ്ട്രേട്ട് കയർത്തു സംസാരിച്ചതു ഫോണിൽ റിക്കോർഡ് ചെയ്തു പാറശാല സ്റ്റേഷനിലെ കോൺസ്റ്റബിൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതു ജുഡീഷ്യറിയുടെ പ്രതിഛായ കളങ്കപ്പെടുത്തിയെന്നു ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്.

Content Highlight: Anil Kant IPS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA