വഴക്കിനിടെ വിഷം ഉള്ളിൽച്ചെന്ന ദമ്പതികൾ ആശുപത്രിയിൽ

SHARE

മണ്ണാർക്കാട് ∙ അലനല്ലൂരിൽ കുടുംബവഴക്കിനിടെ വിഷം ഉള്ളിൽച്ചെന്ന ദമ്പതികളെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെ ഭർത്താവിന്റെ പരാക്രമം. ഫ്ലൂയിഡ് നൽകുന്നതിനുള്ള സൂചി വലിച്ചൂരിയും തല ചുമരിലിടിച്ചും ബഹളം വച്ചും പരാക്രമം കാണിച്ച ഭർത്താവ് ഒടുവിൽ പൊലീസ് ഇടപെട്ടതോടെ ശാന്തനായി.

അലനല്ലൂർ പുളിക്കലിലെ 25 വയസ്സുകാരനെയും 22 വയസ്സുകാരിയായ ഭാര്യയെയുമാണു വിഷം ഉള്ളിൽചെന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതോടെ നാട്ടുകൽ പൊലീസ് എത്തി ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. 3 വർഷം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം. വാടകവീട്ടിലാണു താമസം. രണ്ടു വയസ്സുള്ള കുട്ടിയുണ്ട്.

English Summary: Couple admitted in hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA