കുഞ്ഞിനെ നരബലിക്കു ശ്രമമെന്നു സംശയം; പൂജാരി ഉൾപ്പെടെ 5 പേർ കസ്റ്റഡിയിൽ

HIGHLIGHTS
  • സംഭവം തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ; കുഞ്ഞിന്റെ അമ്മയും പൊലീസ് കസ്റ്റഡിയിൽ
Arrest-Representational-image
SHARE

തെന്മല (കൊല്ലം) ∙ തെങ്കാശി ജില്ലയിൽ നരബലിക്കു ശ്രമിച്ച ക്ഷേത്ര പൂജാരി ഉൾപ്പെടെ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 45 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണു  നരബലിക്കായി പശ്ചിമഘട്ട മലയടിവാരത്തുള്ള കടനാനദി അണക്കെട്ടിനു സമീപം വനത്തോടു ചേർന്നുള്ള ക്ഷേത്രത്തിനു സമീപം എത്തിച്ചത്. കുഞ്ഞിന്റെ മാതാവും  പൊലീസ് കസ്റ്റഡിയിലാണ്.

വനംവകുപ്പിന്റെ അനുമതിയോടുകൂടി മാത്രം പൗർണമി, അമാവാസി ദിവസങ്ങളിൽ തുറക്കുന്ന ക്ഷേത്രത്തിനു സമീപമാണു ശിവകാശി സ്വദേശികൾ തിങ്കൾ സന്ധ്യയ്ക്ക് കുഞ്ഞുമായി എത്തിയത്. പകൽപോലും പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് അതിവേഗത്തിലെത്തിയ കാർ കണ്ടു സംശയം തോന്നിയ നാട്ടുകാരായ ചിലർ ഇവരെ പിൻതുടർന്നു. ക്ഷേത്രത്തിനു സമീപം കാർ നിർത്തി പൂജ ആരംഭിച്ച പൂജാരി കുഞ്ഞിനെ തലകീഴായി പിടിച്ചതു ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പൂജ തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

നരബലിക്ക് അല്ല വന്നതെന്നും ശിവകാശിയിൽ നിന്നു ശങ്കരൻകോവിലിലെ ഒരു ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വനക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയതാണെന്നുമാണ്  പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇവർ പറഞ്ഞത്.  

സന്ധ്യ കഴിഞ്ഞതിനാൽ  ക്ഷേത്രത്തിൽ നിന്നു ദൂരെമാറി  പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു. നരബലി നടത്താനല്ല ഇവർ വന്നതെന്നും ഇതു വ്യാജ പ്രചരണമാണെന്നും തെങ്കാശി എസ്പി ആർ. കൃഷ്ണരാജ് അറിയിച്ചു.

English Summary: Five people arrested

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA