ADVERTISEMENT

കോട്ടയം∙ ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന് ഇന്ന് 51 വയസ്സ്. 1970 സെപ്റ്റംബർ 17ന് നടന്ന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി  മണ്ഡലത്തിൽനിന്ന് സിപിഎം നേതാവും സിറ്റിങ് എംഎൽഎയുമായ ഇ.എം. ജോർജിനെ 7,288 വോട്ടുകൾക്കു തോൽപിച്ചാണ് അദ്ദേഹം നിയമസഭയിൽ ആദ്യമെത്തിയത്. 18നായിരുന്നു വോട്ടെണ്ണൽ. 

1970 മുതൽ ഒരേ മണ്ഡലത്തിൽനിന്നു തുടർച്ചയായി 12 ജയം നേടിയ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് പങ്കിടുന്നത് കെ.എം. മാണി മാത്രമാണ്. അതേസമയം, കൂടുതൽ കാലം എംഎൽഎ എന്ന റെക്കോർഡ് കെ.എം. മാണിക്കാണ്. രണ്ടു തവണ മുഖ്യമന്ത്രിയായും നാലുതവണ മന്ത്രിയായും ഒരുതവണ പ്രതിപക്ഷ നേതാവായും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50–ാം വാർഷികം കഴിഞ്ഞ വർഷം വിപുലമായി ആഘോഷിച്ചിരുന്നു.

English Summary: Oommen Chandy first kerala assembly election victory anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com