ADVERTISEMENT

കട്ടപ്പന ∙ വൈദ്യുത പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെ പോസ്റ്റ് മറിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കട്ടപ്പന ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിലെ വർക്കർ വലിയതോവാള പാലന്താനത്ത് പി.ബി.സുരേഷ് (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ന് പുളിയൻമല-പാമ്പാടുംപാറ റൂട്ടിലെ നൂറേക്കർ എസ്‌റ്റേറ്റ് ഭാഗത്തായിരുന്നു അപകടം. 

 വൈദ്യുത പോസ്റ്റിന്റെ സ്‌റ്റേ കമ്പി പൊട്ടിയതറിഞ്ഞു നന്നാക്കാൻ സുരേഷ് ഉൾപ്പെടെ 5 ജീവനക്കാരാണ് എത്തിയത്. ചെരിഞ്ഞു നിന്ന പോസ്റ്റ് നേരെയാക്കിയശേഷം സ്‌റ്റേ കമ്പി വലിച്ചുകെട്ടാനാണ് സുരേഷ് പോസ്റ്റിൽ കയറിയത്. സുരക്ഷാ ബെൽറ്റ് ധരിച്ച് പോസ്റ്റിനു മുകളിൽ നിന്നുകൊണ്ട് കമ്പി വലിച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ പോസ്റ്റിനു ചുവട്ടിലെ മണ്ണ് ഇളകി പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു. സുരക്ഷാ ബെൽറ്റ് ധരിച്ചിരുന്നതിനാൽ പോസ്റ്റിൽ നിന്നു ചാടി മാറാൻ സുരേഷിനു സാധിച്ചില്ല. പരുക്കേറ്റ ഇദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നൽകിയശേഷം സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

5 വർഷം മുൻപ് ജോലിയിൽ കയറിയ സുരേഷ് ലൈൻമാൻ തസ്തികയിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കെയായിരുന്നു അപകടം. സംസ്കാരം ഇന്നു രാവിലെ 10നു വീട്ടുവളപ്പിൽ. ഭാര്യ: രഞ്ജിനി. മക്കൾ: ദേവികൃഷ്ണ, ദയകൃഷ്ണ.

English Summary: KSEB employee died in accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com