ADVERTISEMENT

തിരുവനന്തപുരം∙ നർകോട്ടിക് ജിഹാദ് വിവാദത്തിൽ തുടർ രാഷ്ട്രീയ നീക്കങ്ങളൊന്നും വേണ്ടെന്ന ധാരണയിൽ സിപിഎം. സർവകക്ഷി യോഗമോ മതനേതാക്കളുടെ യോഗമോ ഉടൻ വിളിക്കേണ്ടെ ന്ന തീരുമാനത്തിലാണ് പാർട്ടി.

പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിനെതിരെ രണ്ടു മുന്നണികൾ പൊതു നിലപാട് എടുത്തിട്ടുണ്ട്. വിവിധ മത വിഭാഗങ്ങളിലും എതിർപ്പാണുള്ളതെന്നും പൊതുവേ സമൂഹം ഈ ആക്ഷേപം നിരാകരിച്ചുവെന്നും പാർട്ടി കരുതുന്നു. മുഖ്യമന്ത്രിയും എതിർപ്പു വ്യക്തമാക്കി. ഈ സാഹചര്യത്തിൽ യോഗം വിളിച്ചു ചേർത്തു വീണ്ടും അപലപിക്കേണ്ട സാഹചര്യമില്ലെന്ന വിശദീകരണമാണു പാ‍ർട്ടി നേതാക്കൾ നൽകുന്നത്.

ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇതുൾപ്പെടെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്നതിനാൽ സംസ്ഥാന കമ്മിറ്റിയുടെ തീയതി തീരുമാനമായില്ല. മുൻ മന്ത്രി ജി.സുധാകരനെതിരെ ഉയർന്ന ആരോപണം അന്വേഷിച്ച കമ്മിഷന്റെ റിപ്പോ‍ർട്ട് ഈ സംസ്ഥാന കമ്മിറ്റിക്കു മുന്നോടിയായി ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിലാകും ചർച്ച ചെയ്യുക.

English Summary: No more meeting on Narcotic Jihad; CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com