ADVERTISEMENT

തിരുവനന്തപുരം ∙ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്കു പരാതി അറിയിക്കാനുള്ള കോൾ സെന്റർ വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തു പ്രവർത്തനം തുടങ്ങി. 155260 എന്ന ടോൾഫ്രീ നമ്പറിൽ പരാതികൾ അറിയിക്കാം. കേന്ദ്ര സർക്കാരിന്റെ സിറ്റിസൻ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിങ് ആൻഡ് മാനേജ്മെന്റ് സിസ്റ്റത്തിനു കീഴിൽ 24 മണിക്കൂറും കോൾ സെന്റർ പ്രവർത്തിക്കും. ഡിജിപി അനിൽകാന്ത് ഉദ്ഘാടനം ചെയ്തു.

ഓൺലൈൻ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയിൽപെട്ടാലുടൻ ഈ കോൾ സെന്ററുമായി ബന്ധപ്പെടണം. ലഭിക്കുന്ന പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി ബാങ്ക് അധികാരികളെ അറിയിച്ച്, പണം കൈമാറ്റം ചെയ്യുന്നതു തടയും. തുടർന്ന് പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്കു കൈമാറി കേസ് റജിസ്റ്റർ ചെയ്തു നിയമനടപടികൾ സ്വീകരിക്കും.

English Summary: How to complaint on online fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com