ADVERTISEMENT

റവന്യു വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ നിലവിൽ www.revenue.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണു ലഭിക്കുക. ഇതിനായി ഒറ്റത്തവണ റജിസ്റ്റർ ചെയ്യണം. വെബ്സൈറ്റ് തുറന്നു ഹോം പേജിൽ മുകളിൽ Register എന്നു രേഖപ്പെടുത്തിയിരിക്കുന്നിടത്ത് ക്ലിക് ചെയ്തു പേരും സ്ഥലവും പിൻകോഡും മൊബൈൽ നമ്പറും നൽകി പാസ്‌വേഡ് സെറ്റ് ചെയ്താണു റജിസ്ട്രേഷൻ.

പാസ്‌വേഡ് മറക്കാതെ സൂക്ഷിക്കുക. പിന്നീട് സേവനം ആവശ്യമുള്ളപ്പോൾ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്താൽ മതിയാകും. ഓൺലൈൻ സേവനങ്ങൾക്കായി E-revenue എന്ന മൊബൈൽ ആപ്പും രൂപപ്പെടുത്തിയിട്ടുണ്ട്. വൈകാതെ ഇത് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും.

റവന്യു വകുപ്പിലെ പുതിയ ഓൺലൈൻ സേവനങ്ങൾ

1. ഭൂനികുതി നെറ്റ് ബാങ്കിങ് അല്ലെങ്കിൽ യുപിഐ വഴി അടയ്ക്കാം. രസീത് ഏതു സമയത്തും ഡൗൺലോഡ് ചെയ്യാം. നികുതി അടയ്ക്കാനുള്ള അറിയിപ്പ് തുക സഹിതം എസ്എംഎസ് ആയി ലഭിക്കും.

2. ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ ഫീൽഡ് മെഷർമെന്റ് സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷയും ഫീയും ഓൺലൈനായി സമർപ്പിക്കാം. അനുവദിക്കുന്നവ ഡൗൺലോഡ് ചെയ്തെടുക്കാം.

3. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാം. അപാകതകളും പരിഹരിക്കാം.

4. അടിസ്ഥാന നികുതി റജിസ്റ്റർ, തണ്ടപ്പേർ അക്കൗണ്ട് എന്നിവയുടെ ഡിജിറ്റൈസേഷൻ. ഇതിലൂടെ റീസർവേ, ഭൂമി ഏറ്റെടുക്കൽ എന്നിവ വേഗത്തിലാകും. കോടതി, ബാങ്കുകൾ തുടങ്ങിയവയ്ക്കും രേഖകൾ ഓൺലൈനായി ലഭ്യമാക്കാനാവും.

5. എല്ലാ വില്ലേജ് ഓഫിസുകൾക്കും വെബ്സൈറ്റ്. പൊതുജനങ്ങൾക്ക് വില്ലേജിനെ കുറിച്ച് സമഗ്രമായ വിവരങ്ങൾ ലഭിക്കും.

6. നികുതികളും വിവിധ ഫീസുകളും ബുദ്ധിമുട്ടില്ലാതെ അടയ്ക്കുന്നതിന് ഇ-സർവീസ് പോർട്ടൽ നവീകരിച്ച് ‘ക്വിക് പേ’ എന്ന സംവിധാനം കൂടി ഏർപ്പെടുത്തി.

7 അർബുദം, കുഷ്ഠം, ക്ഷയം എന്നീ രോഗ ബാധിതർക്കുള്ള സാമൂഹിക സുരക്ഷ പെൻഷൻ ഇനി ഓൺലൈനിൽ.

English Summary: Online facilities from Revenue Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com