ADVERTISEMENT

തിരുവനന്തപുരം ∙ വയലാർ സാഹിത്യ പുരസ്കാരം ബെന്യാമിന്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന നോവലിനാണ് ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ നിർമിച്ച വെങ്കല ശിൽപവും അടങ്ങുന്ന പുരസ്കാരം. വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമായ 27ന് തിരുവനന്തപുരത്തു സമ്മാനിക്കുമെന്ന് വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ കുളനടയിൽ 1971ൽ ജനിച്ച ബെന്യാമിന്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള (25 ലക്ഷം രൂപ) ജെസിബി സാഹിത്യപുരസ്കാരം ഏർപ്പെടുത്തിയ വർഷം തന്നെ ലഭിച്ചിരുന്നു. കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 

സ്വന്തം നാടിന്റെ പശ്ചാത്തലത്തിൽ കുട്ടിയുടെ വീക്ഷണകോണിലൂടെ 1970 – 90 കാലത്ത് ഇന്ത്യയിലും ലോകത്തുമുണ്ടായ മാറ്റങ്ങൾ നോക്കിക്കാണുന്നതാണ് ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’. ‘അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങളി’ൽ ആരംഭിച്ച നോവൽ പരമ്പരയിലെ രണ്ടാമത്തേതാണിത്. 

ബെന്യാമിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് ‘ആടുജീവിതം’. ആടുജീവിതം 2 ലക്ഷം കോപ്പികൾ പിന്നിട്ട വേളയിൽ ലഭിച്ച പുരസ്കാരം കൂടുതൽ സന്തോഷവും എഴുതാനുള്ള ഊർജവും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

English Summary: Vayalar award for Benyamin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com