ADVERTISEMENT

പരുമല ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ ഇന്നു തിരഞ്ഞെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പരുമല സെമിനാരി അങ്കണത്തിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗത്തിലാണ് തിരഞ്ഞെടുപ്പ്. നേരത്തേ, മാർ സേവേറിയോസിനെ സുന്നഹദോസ് പുതിയ കാതോലിക്കാ ബാവായായി നിർദേശിച്ചിരുന്നു. ഇതിന് മലങ്കര അസോസിയേഷൻ ഇന്ന് ഒൗദ്യോഗിക അംഗീകാരം നൽകും. അടുത്തദിവസം തന്നെ വാഴിക്കലിനു നടപടികളുമുണ്ടാവും.

ഉച്ചയ്ക്ക് 12.30നു പരുമല സെമിനാരിയിലെ പ്രാർഥനയ്ക്കും ശേഷം 12.45-ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നഗറിലേക്ക് ഘോഷയാത്ര. തുടർന്ന് അസോസിയേഷൻ യോഗവും തിരഞ്ഞെടുപ്പും. സീനിയർ മെത്രാപ്പൊലീത്തയും അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ പ്രസിഡന്റുമായ കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിക്കും.

മെത്രാപ്പൊലീത്തമാരും മാനേജിങ് കമ്മിറ്റി അംഗങ്ങളും മാത്രമാകും പരുമലയിലെ യോഗത്തിൽ പങ്കെടുക്കുക. മറ്റ് അസോസിയേഷൻ അംഗങ്ങൾ അതതു ഭദ്രാസനങ്ങളിൽ സമ്മേളിച്ച് ഓൺലൈനായി പങ്കെടുക്കും. നാട്ടിലെത്തിയിട്ടുള്ള കേരളത്തിനു പുറത്തും വിദേശത്തു നിന്നുമുള്ള മലങ്കര അസോസിയേഷൻ അംഗങ്ങൾക്ക് കോട്ടയം മാർ ഏലിയാ കത്തീഡ്രലിൽ പ്രത്യേക കൗണ്ടർ ഉണ്ടാകും. സ്ഥാനാഭിഷേകച്ചടങ്ങ് നാളെ നടത്തുന്നതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ സുന്നഹദോസ് യോഗത്തിലുണ്ടാകും. 

English Summary: New Catholicos for Malankara Orthodox Syrian Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com