‘അമ്മ തനിച്ചാണ്, ഇന്നു തന്നെ മടങ്ങണം’; തിരക്കിട്ടുള്ള അഞ്ജനയുടെ മടക്കം മരണത്തിലേക്ക്

Mail This Article
കൊടകര (തൃശൂർ) ∙ ‘വീട്ടിൽ അമ്മ തനിച്ചാണ്, എനിക്ക് ഇന്നു തന്നെ മടങ്ങണം...’ കൊച്ചിയിൽ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തുനിന്നു ഡോ. അഞ്ജന ഷാജൻ തിരക്കിട്ടു മടങ്ങാൻ കാരണമിതായിരുന്നു. അച്ഛൻ ഷാജൻ ആലുവയിലെ ജോലി സ്ഥലത്തായതിനാൽ അമ്മ ലതിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ സഹോദരൻ അർജുൻ കൊച്ചിയിലായിരുന്നു.
ശനിയാഴ്ചയാണ് അഞ്ജന ആളൂരിലെ വീട്ടിൽനിന്നു കൊച്ചിയിൽ ഷൂട്ടിങ്ങിനെത്തിയത്. ചിത്രീകരണം പൂർത്തിയായപ്പോൾ വൈകി. മിസ് കേരള മത്സരത്തിലെ ജേതാവും കൂട്ടുകാരിയുമായ അൻസി കബീറിനൊപ്പം കാറിന്റെ പിൻസീറ്റിലിരുന്നായിരുന്നു യാത്ര.
പ്ലസ്ടു വരെയുള്ള പഠനം ഹൈദരാബാദിലെ കേന്ദ്രീയ വിദ്യാലയത്തിൽ പൂർത്തിയാക്കിയ ശേഷമാണ് അഞ്ജന ബിഎഎംഎസ് പൂർത്തിയാക്കിയത്. കുറച്ചുനാൾ ബെംഗളൂരുവുവിലെ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു.
English Summary: Dr. Anjana Shajan accident death