ADVERTISEMENT

തൃശൂർ ∙ സ്മാർട് ആകാനൊര‍ുങ്ങുന്ന പുതിയ റേഷൻ കാർഡുകൾക്ക് എടിഎം കാർഡിന്റെ രൂപം. ഉപഭോക്താവിന്റെ പേരും ഫോട്ടോയും പ്രാഥമിക വിവരങ്ങളും അടങ്ങുന്ന റേഷൻ കാർഡിന് എടിഎം കാർഡിന്റെ വലുപ്പമേ ഉണ്ടാകൂ. 

പിവിസിയിലോ പ്ലാസ്റ്റിക്കിലോ ആകും നിർമാണം. ക്യുആർ കോഡ്, ബാർ കോഡ് എന്നിവയും പതിച്ചിട്ടുണ്ടാകും. പുസ്തക രൂപത്തിലുള്ള സാധാരണ റേഷൻ കാർഡുകളും അടുത്തിടെ പുറത്തിറക്കിയ ഇ–റേഷൻ കാർഡുകളും പുതിയ രൂപത്തിലേക്കു മാറ്റാനാകും.

റേഷൻ കാർഡുകൾ സ്മാർട് ആക്കാനുള്ള പദ്ധതിക്കു സർക്കാർ തുടക്കമിട്ടിരുന്നെങ്കിലും തപാൽ കാർഡ് വലുപ്പത്തിലുള്ള റേഷൻ കാർഡുകളാകും ലഭിക്കുക എന്നായിരുന്നു അറിയിപ്പ്. എന്നാൽ, പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് എടിഎം കാർഡിന്റെ രൂപത്തിലും വലുപ്പത്തിലും റേഷൻ കാർഡ് പരിഷ്കരിക്കാൻ സർക്കാർ അനുമതി നൽകിയത്. 

ഈ രൂപത്തിലേക്കു കാർഡ് മാറ്റാൻ അക്ഷയ സെന്റർ വഴിയോ സിറ്റിസൻ ലോഗിൻ വഴിയോ അപേക്ഷ സമർപ്പിക്കണം. സോഫ്റ്റ്‍വെയറിൽ ഇതിനായി മാറ്റം വരുത്തി. 

അക്ഷയ കേന്ദ്രങ്ങളിലൂടെ അപേക്ഷിച്ചാൽ പ്രിന്റിങ് ചാർജ് അടക്കം 65 രൂപയാണു നിരക്ക്. സർക്കാരിനു പ്രത്യേക ഫീസ് നൽകേണ്ടതില്ല. നിലവിലെ റേഷൻ കാർഡുകളുടെ പ്രവർത്തന കാലാവധി തുടരുമെന്നതിനാൽ ആവശ്യമുള്ളവർ മാത്രം പ്ലാസ്റ്റിക് കാർഡിന് അപേക്ഷിച്ചാൽ മതിയെന്നാണു ധാരണ.

English Summary: Ration card to be in atm card model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com