ADVERTISEMENT

കാക്കനാട് (കൊച്ചി)∙ ബത്തേരി തിരഞ്ഞെടുപ്പു കോഴക്കേസിൽ സി.കെ.ജാനുവിന്റെയും പ്രസീത അഴീക്കോടിന്റെയും ശബ്ദ പരിശോധനയ്ക്കുള്ള സാംപിളുകൾ ശേഖരിച്ചു. ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ ശബ്ദ സാംപിളും എടുത്തിട്ടുണ്ട്. പ്രസീതയുടെ ശബ്ദ സാംപിൾ രണ്ടാം തവണയാണ് എടുക്കുന്നത്. കഴിഞ്ഞ 11നു പ്രസീതയും കെ.സുരേന്ദ്രനും തമ്മിൽ സംസാരിക്കുന്ന ശബ്ദ സാംപിളാണു ശേഖരിച്ചത്. ഇന്നലെ പ്രസീതയും ജാനുവും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദ സാംപിളുമെടുത്തു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു സാംപിൾ ശേഖരണം. 

ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ച ബത്തേരി മജിസ്ട്രേട്ട് കോടതിയാണ് ഇവരുടെ ശബ്ദപരിശോധന നടത്താൻ ഉത്തരവിട്ടത്. നിയമസഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാൻ സി.കെ.ജാനുവിനു 25 ലക്ഷം രൂപ കൈമാറുന്നതായും ബിജെപി സംഘടന സെക്രട്ടറി എം.ഗണേഷാണു പണം ഏർപ്പാടാക്കുന്നത് എന്നുമുള്ള ഫോൺ സംഭാഷണം വിവാദമായതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്.

കോഴക്കേസിൽ ആരോപണമുന്നയിച്ച പ്രസീതയും കെ.സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നിയമസഭാതിരഞ്ഞെടുപ്പിനു ശേഷം പുറത്തു വന്നിരുന്നു. പണം ലഭിച്ചതായി പ്രസീത വെളിപ്പെടുത്തുകയും ചെയ്തു. ഫോൺ സംഭാഷണത്തിലെ വാചകങ്ങൾ അതേ രീതിയിൽ ആവർത്തിച്ചാണു സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു സാംപിൾ ശേഖരിച്ചത്. 

English Summary: Probe team collect voice sample on bathery election bribery case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com