ADVERTISEMENT

ആലപ്പുഴ ∙ ജില്ലാ പഞ്ചായത്തിനു കീഴിലുള്ള 48 സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പുമായി ധാരണയായി. ഇന്നു ചേരുന്ന ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ഇതിന് അംഗീകാരം നൽകും. ജില്ലാ പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപിച്ച അപ്പാരൽ യൂണിറ്റിന്, ഈ യൂണിഫോമുകൾ തയ്ച്ചു കൊണ്ടു തുടക്കമിടും.

ജെൻഡർ ന്യൂട്രൽ യൂണിഫോം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഉൾപ്പെടെ വകുപ്പിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. അടുത്ത അധ്യയന വർഷം  പുതിയ യൂണിഫോം നിലവിൽ വരും. യൂണിഫോം തയാറാക്കാനുള്ള അപ്പാരൽ യൂണിറ്റ് ജില്ലാ പഞ്ചായത്തിന്റെ ജെൻഡർ പാർക്കിലോ സ്ഥല സൗകര്യമുള്ള ക്ലസ്റ്ററുകളിലോ സ്ഥാപിക്കും. ആദ്യഘട്ടത്തിൽ 50 വനിതകൾക്ക്  ജോലി ലഭിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു.

Content Highlight: Gender neutral uniform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com