മോഫിയയുടെ ഭർതൃവീട്ടുകാർ 45 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചെന്ന് പൊലീസ്

HIGHLIGHTS
  • മാനസിക ദൗർബല്യമുള്ള ആളായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ട്
Mofiya-Parveen-mother-and-Anwar-Sadath
ഒപ്പമുണ്ട്: മകൾക്കു നീതി കിട്ടുന്നതിന് ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ സമരം ചെയ്യുന്ന കോൺഗ്രസ് നേതാക്കളെ കാണാനെത്തിയ മോഫിയ പർവീണിന്റെ മാതാവ് ഫാരിസയെ അൻവർ സാദത്ത് എംഎൽഎ ആശ്വസിപ്പിക്കുന്നു.
SHARE

ആലുവ∙ ഭർത്താവും കുടുംബാംഗങ്ങളും 45 ലക്ഷം രൂപ സ്ത്രീധനത്തുക ആവശ്യപ്പെട്ടു മോഫിയ പർവീണിനെ പീഡിപ്പിച്ചതായി പ്രതികളുടെ റിമാൻഡ് റിപ്പോർട്ട്. മോഫിയയെ മരുമകളെപ്പോലെയല്ല, വേലക്കാരിയെപ്പോലെയാണു പ്രതികൾ കണക്കാക്കിയത്. ശാരീരികമായും  മാനസികമായും ഉപദ്രവിച്ചു. മാനസിക ദൗർബല്യമുള്ള ആളായി ചിത്രീകരിക്കാൻ ശ്രമിച്ചു. പള്ളി വഴി വിവാഹമോചനത്തിനു കത്തു നൽകി. വേറെ കല്യാണം കഴിക്കുമെന്നു സുഹൈൽ ഭീഷണിപ്പെടുത്തി. ഈ കാര്യങ്ങളിലുണ്ടായ മനോവിഷമമാണു മോഫിയയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 

Content Highlight: Mofia Parveen suicide case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA