ADVERTISEMENT

തിരുവനന്തപുരം ∙ കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് അറബിക്കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ബംഗാൾ‍ ഉൾക്കടലിൽ ഇന്നും അറബിക്കടലിൽ നാളെയും പുതിയ ന്യൂനമർദം രൂപപ്പെടും. കേരളത്തെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ല. ശ്രീലങ്കൻ തീരത്തു രൂപപ്പെട്ട ചക്രവാതച്ചുഴി അറബിക്കടലിലേക്കു നീങ്ങിത്തുടങ്ങി.

Englsih Summary: Heavy rain expected in Kerala, Yellow alert in various districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com