സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലെ തട്ടിപ്പ്: വനം മന്ത്രി റിപ്പോർട്ട് തേടി

HIGHLIGHTS
  • ആവശ്യപ്പെട്ടത് ഗുണഭോക്താക്കളുടെ വിവരങ്ങൾ ഉൾപ്പെടെ വിശദമായ റിപ്പോർട്ടെന്നു മന്ത്രി
AK-Saseendran-6
എ.കെ.ശശീന്ദ്രൻ
SHARE

കൊല്ലം ∙ വനത്തിനുള്ളിലെ സ്ഥിരതാമസക്കാരെ നഷ്ടപരിഹാരം നൽകി ഒഴിപ്പിക്കുന്ന പദ്ധതിയിൽ തട്ടിപ്പു നടന്ന സംഭവത്തിൽ വനംമന്ത്രി എ.കെ.ശശീന്ദ്രൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്ററോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ഇന്നു ലഭിച്ചേക്കുമെന്നു മന്ത്രി ‘മനോരമ’യോടു പറഞ്ഞു. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതു മനോരമയാണ്.

പദ്ധതിയുടെ ഗുണഭോക്താക്കളുടെ വിശദ വിവരങ്ങൾ ഉൾപ്പെടെ വിശദമായ റിപ്പോർട്ടാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. 5 സെന്റുള്ളവർക്കും 5 ഏക്കർ ഉള്ളവർക്കും അടിസ്ഥാന നഷ്ടപരിഹാര തുകയായ 15 ലക്ഷമേ കിട്ടൂവെന്ന അശാസ്ത്രീയതയാണു ്രകമക്കേടുകൾക്കു വഴിവയ്ക്കുന്നത്. കൂടുതൽ നഷ്ടപരിഹാരം നേടിയെടുക്കാൻ കൈവശമുള്ള ഭൂമി മുറിച്ചു പുതിയ ആധാരങ്ങൾ റജിസ്റ്റർ ചെയ്യുന്നതു ശ്രദ്ധയിൽപെട്ടു. ഭൂമി ഒഴിഞ്ഞുപോകാൻ വനം ഉദ്യോഗസ്ഥരിൽ ചിലരും താമസക്കാരെ പ്രേരിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

കുടുംബങ്ങളുടെ എണ്ണം വർധിപ്പിച്ചു കാണിച്ചു കൂടുതൽ നഷ്ടപരിഹാരം നേടിയെടുക്കാൻ റേഷൻ കാർഡുകളിൽ അധികമായി പേരുകളും ചേർക്കുന്നു. നഷ്ടപരിഹാരം നൽകുന്നതിലെ അശാസ്ത്രീയത നേരത്തേ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ധാരാളം നടപടിക്രമങ്ങളുണ്ട്. ഇതേക്കുറിച്ചു പരിശോധിക്കും. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാർഗരേഖ പ്രകാരമാണു നഷ്ടപരിഹാരമെന്നതിനാൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലും ഇക്കാര്യം കൊണ്ടുവരുമെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി.

English Summary: Minister AK Saseendran to take action against fraud in scheme to rehabilitate families living in forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA