സിപിഎമ്മിന്റെ ‘വിജയ’രാഘവൻ; ഭരണത്തുടർച്ച നേടിയ ഘട്ടത്തിലെ പാർട്ടി സെക്രട്ടറി

A-Vijayaraghavan
എ.വിജയരാഘവൻ
SHARE

തിരുവനന്തപുരം ∙ അവിചാരിതമായി വന്നു ചേർന്ന ഇരട്ടപ്പദവി എന്ന റോളിൽ വിജയകരമായി ഒരാണ്ടു പൂർത്തിയാക്കി എ.വിജയരാഘവൻ പിൻവാങ്ങുന്നു. എൽഡിഎഫ് കൺവീനറുടെയും സിപിഎം സെക്രട്ടറിയുടെയും പദവി ഒരേസമയത്തു വഹിച്ച ഏക നേതാവാണു വിജയരാഘവൻ.

ഡൽഹിയിൽനിന്നു കേരളത്തിലേക്കു പ്രവർത്തന കേന്ദ്രം മാറ്റി വൈകാതെ ഇടതുമുന്നണി കൺവീനറായ വിജയരാഘവനെ, കോടിയേരി മാറിയപ്പോൾ ആ പദവിയിലേക്കു കൂടി നിയോഗിച്ചതു പാർട്ടി കേന്ദ്രങ്ങൾ‍ തന്നെ വിചാരിച്ചതല്ല.

രണ്ടു സുപ്രധാന പദവികൾ ഒരാൾക്കോ എന്ന ചോദ്യം ഉയർന്നപ്പോൾ, കടമകൾ നിർവഹിക്കുന്നതിലേക്കു വിജയരാഘവൻ കടന്നു. കേരളത്തിലെ കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ ഏറ്റവും മുതിർന്ന നേതാവ് എന്ന നിലയ്ക്കാണു കോടിയേരിക്കു പകരം ആക്ടിങ് സെക്രട്ടറിയായി വിജയരാഘവനു നറുക്കു വീണത്.

മാധ്യമങ്ങളെ അഭിമുഖീകരിച്ചപ്പോൾ ചില പിഴവുകൾ വിജയരാഘവനു സംഭവിച്ചതായി ആദ്യ കാലത്തു പാർട്ടിക്കു തോന്നിയതോടെ അദ്ദേഹം കൂടുതൽ ജാഗ്രതയിലായി. 

ഘടകകക്ഷികളുമായുള്ള ചർച്ചകൾ കോടിയേരി തന്നെ നയിച്ചപ്പോൾ പരിഭവിക്കാതെ പാർട്ടി ഏൽപിച്ച ഉത്തരവാദിത്തങ്ങൾ നി‍ർവഹിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിനെയും എൽഡിഎഫിനെയും വിജയത്തിലേക്കു നയിച്ചതു വിജയരാഘവനായിരുന്നു. ഇടതുപക്ഷം തുടർഭരണമെന്ന ചരിത്രം കുറിച്ച സമയത്തെ സിപിഎം സെക്രട്ടറിയായും അദ്ദേഹം എന്നും അറിയപ്പെടും.

Content Highlight: CPM, A Vijayaraghavan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA