മെഡിസെപ് വിവരങ്ങൾ ട്രഷറി ശാഖകളിൽ പരിശോധിക്കാം

health-insurance
SHARE

തിരുവനന്തപുരം∙ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലേക്കു മുൻപ് അപേക്ഷിച്ചവരുടെ പേരും മറ്റു വിവരങ്ങളും ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്നു പരിശോധിക്കാൻ പെൻഷൻകാർക്കു ട്രഷറി ശാഖകളിൽ സൗകര്യം ഒരുക്കണമെന്നു ട്രഷറി ഡയറക്ടറുടെ സർക്കുലർ. പദ്ധതിയിലേക്കു പെൻഷൻകാരുടെ രണ്ടാംഘട്ട വിവരശേഖരണം 22 ന് മുൻപ് പൂർത്തിയാക്കണം. മുൻപ് അപേക്ഷിച്ചവർക്ക്    www.medisep.kerala.gov.in എന്ന വെബ് പോർട്ടലിൽ പിപിഒ നമ്പർ, ജനന തീയതി, ട്രഷറി ശാഖയുടെ പേര് എന്നിവ നൽകി, വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കാം. ഇതിനു കഴിയാത്തവർക്കാണ് ട്രഷറി ശാഖകളിൽ പരിശോധനാ സൗകര്യം.

പോർട്ടലിലെ വിവരങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ നിശ്ചിത അപേക്ഷാ ഫോം പൂരിപ്പിച്ചു മാതൃ ട്രഷറിയിൽ നൽകണം. ഇവ ലഭിച്ചാൽ അടിയന്തരമായി ട്രഷറി ഉദ്യോഗസ്ഥർ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. ആദ്യഘട്ട വിവരശേഖരണത്തിനു ശേഷം കുടുംബ പെൻഷൻ അനുവദിച്ചു കിട്ടിയവരും സർക്കാർ സർവീസിൽ നിന്നു വിരമിച്ചവരും ഇൗ അപേക്ഷ നൽകണം.

   ∙പദ്ധതിയിൽ ചേരേണ്ടതു നിർബന്ധമായതിനാൽ ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത എല്ലാവരും 15നു മുൻപ് അപേക്ഷ നൽകണം. ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ വാങ്ങുന്നവർക്ക് ഏതു ട്രഷറി ശാഖയിലും അപേക്ഷ നൽകാം. സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടതു ഡിഡിഒമാരാണ്. ആധാർ ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ട്രഷറി ഡയറക്ടർ നിർ‌ദേശിച്ചു.

English Summary: MEDISEP details in treasury

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA