ADVERTISEMENT

എരിപുരം (കണ്ണൂർ) ∙ വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്കു വിട്ടതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മുസ്‌ലിം ലീഗിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘നിങ്ങൾക്ക് ചെ യ്യാൻ കഴിയുന്നത് ചെയ്യ്, ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല’– സമുദായത്തെ ഭിന്നിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നു കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടത്തിയ റാലിയിൽ ലീഗ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. 

മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിനെ അവഹേളിക്കുന്ന തരത്തിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായി റാലിയിൽ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ‘നിങ്ങൾ ആദ്യം നിങ്ങൾ ആരാണെന്നു തീരുമാനിക്കൂ. ലീഗ് രാഷ്ട്രീയ പാർട്ടിയാണോ അതോ മതസംഘടനയോ?’– പിണറായി ചോദിച്ചു. മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ടതില്ല. മത സംഘടനാ നേതാക്കൾക്ക് വിഷയം ബോധ്യപ്പെട്ടിട്ടും ലീഗിന് ബോധ്യപ്പെട്ടിട്ടില്ല. ലീഗിന്റെ ബോധ്യം ആര് പരിഗണിക്കാനാണ് – പിണറായി രോഷം കൊണ്ടു. സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമനം പിഎസ്‌സിക്ക് വിടാൻ തീരുമാനിച്ചത് വഖഫ് ബോർഡ് ആണ്. സർക്കാർ ആ തീരുമാനം അംഗീകരിക്കുകയാണുണ്ടായത്. മത സംഘടനാ പ്രതിനിധികളുമായി ചർച്ച ചെയ്ത് തൽക്കാലം അതു നടപ്പാക്കേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണ്. ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയുടെയും കാന്തപുരം നേതൃത്വം നൽകുന്ന വിഭാഗത്തിന്റെയും പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. വഖഫ് നിയമനം ഇപ്പോൾ പിഎസ്‌സിക്കു വിടുന്നില്ലെന്നാണ് അവരോടു പറഞ്ഞത്. പിന്നീട് ചർച്ച ചെയ്ത് കാര്യങ്ങൾ തീരുമാനിക്കാമെന്നും പിണറായി പറഞ്ഞു.

English Summary: Pinarayi Vijayan slams Muslim League on Waqf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com