ADVERTISEMENT

ന്യൂഡൽഹി ∙ പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് (ആർബിഐ) നിർദേശം പിൻവലിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അറിയിച്ചു.

ആർബിഐക്കെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കാനിരിക്കെയാണ് കേന്ദ്രം നിലപാടു വ്യക്തമാക്കിയത്. ചില സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേരിൽ അനധികൃതമായി പ്രവർ‌ത്തിക്കുന്നതിനെതിരെ മുന്നറിയിപ്പു നൽകേണ്ടത് തങ്ങളുടെ കടമയാണെന്ന് ആർബിഐ അറിയിച്ചിട്ടുണ്ടെന്നും നടപടി നിയമപരമായി പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് എതിരല്ലെന്നും മന്ത്രി പറഞ്ഞു. 

സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്തവരിൽനിന്നു നിക്ഷേപം സ്വീകരിക്കരുത് തുടങ്ങിയ നിർദേശങ്ങളുമായി നവംബർ 22നാണ് റിസർവ് ബാങ്ക് വാർത്തക്കുറിപ്പ് ഇറക്കിയത്. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം പ്രാഥമിക സഹകരണ സംഘങ്ങൾക്കു ലൈസൻസ് ഇല്ലെന്നും ഡിപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്റി കോർപറേഷൻ (ഡിഐസിജിസി) വഴിയുള്ള ബാങ്ക് നിക്ഷേപസുരക്ഷ ലഭിക്കില്ലെന്നും ആർബിഐ ചൂണ്ടിക്കാട്ടിയിരുന്നു.

1248-cooperative-bank
പ്രതീകാത്മക ചിത്രം

English Summary: RBI regulation on cooperative sector: Nirmala Sitharaman slams stand of Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com