തിരുവനന്തപുരം∙ കുട്ടനാട് വികസനം ചർച്ച ചെയ്യാനും വെള്ളപ്പൊക്ക പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനും 22നു മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിൽ മന്ത്രിതല യോഗം ചേരും. കെ.രാജൻ, റോഷി അഗസ്റ്റിൻ, പി.പ്രസാദ്, സജി ചെറിയാൻ എന്നീ മന്ത്രിമാരാണു പങ്കെടുക്കുക. മഴക്കാലത്തെ വെള്ളപ്പൊക്കം ശാശ്വതമായി പരിഹരിക്കാനുള്ള നടപടി യോഗം ചർച്ച ചെയ്യും. കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കുട്ടനാട്, അരൂർ, ചേർത്തല മേഖലകളിലെ വേലിയേറ്റം, വിവിധ വകുപ്പുകൾ നടത്തിവരുന്ന പദ്ധതികളുടെ ഏകോപനം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.
Content Highlight: Minister team to visit Kuttanad