ADVERTISEMENT

കാഞ്ഞങ്ങാട് (കാസർകോട്) ∙ വിദ്യാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ജെൻഡർ ന്യൂട്രൽ യൂണിഫോം വേണമെന്ന തീരുമാനം സർക്കാരും വിദ്യാഭ്യാസ വകുപ്പും അടിച്ചേൽപ്പിക്കുന്നതാണെന്നു ചില സംഘടനകൾക്കു തെറ്റിദ്ധാരണയുണ്ട്. 

ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതല്ല. അവിടത്തെ പിടിഎ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയും നാട്ടുകാരും ചേർന്ന് ഏകകണ്ഠമായി എടുത്ത തീരുമാനമാണത്. 

സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു രൂപീകരിച്ച ഖാദർ‌ കമ്മിറ്റിയുടെ റിപ്പോർട്ട് ഉടനെ നടപ്പിലാക്കുമെന്നും മന്ത്രി വി‌.ശിവൻകുട്ടി പറഞ്ഞു.

Content Highlights: Minister V Sivankutty, gender neutral uniforms in schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com