ADVERTISEMENT

ന്യൂഡൽഹി ∙ ജോർജ് ഓണക്കൂറിന് 2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. ആത്മകഥയായ 'ഹൃദയരാഗങ്ങൾ' ആണ് അവാർഡിന് അർഹമായത് (ഒരുലക്ഷം രൂപ). നോവലിസ്റ്റ്, കഥാകൃത്ത്, അധ്യാപകൻ, സാഹിത്യ വിമർശകൻ, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ജോർജ് ഓണക്കൂർ (80) ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ, ‘ബാലകൈരളി’ വിജ്ഞാനകോശത്തിന്റെ ശിൽപി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് ഓണക്കൂറിൽ 1941 നവംബർ 16നാണു ജനനം.

English Summary: George Onakkoor bags Kendra Sahitya Akademi Awards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com