ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പൊലീസിന്റെ കയ്യിലുള്ള പീഡന ദൃശ്യങ്ങൾ കോടതിക്കു കൈമാറണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി അഡീഷനൽ സ്പെഷൽ സെഷൻസ് കോടതി 20 ന് വാദം കേൾക്കാനായി മാറ്റി. അന്വേഷണോദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കൈവശമുള്ള ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുമെന്നാണു ഹർജിയിലുള്ളത്. ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിനു പിന്നാലെയാണു നീക്കം. അന്വേഷണോദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യത്തിനു മറ്റൊരു കേസും ദിലീപ് ഫയൽ ചെയ്തിട്ടുണ്ട്.

ഡിവൈഎസ്പിയുടെ കയ്യിലുള്ള ദൃശ്യങ്ങൾ മറ്റുള്ളവരുടെ കയ്യിലെത്താൻ സാധ്യതയുള്ളതായും ദൃശ്യങ്ങൾ തനിക്കെതിരെ ഉപയോഗിക്കുമെന്നും ദിലീപ് ആരോപിച്ചു. ഹർജി കോടതി പിന്നീടു പരിഗണിക്കും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിലുണ്ടെന്നും ഇതു ദിലീപ് കണ്ടുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്നു ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തി. ഇതേപ്പറ്റി വിചാരണ കോടതി അന്വേഷണ ഉദ്യോഗസ്ഥനോടു വിശദീകരണം തേടിയിട്ടുമുണ്ട്. 

English Summary: Actor Dileep approach court to submit visuals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com