തിരുവനന്തപുരം ∙ മറ്റു സംസ്ഥാനങ്ങളിലായിരിക്കെ കോവിഡ് മൂലം മരിച്ച കേരളീയർക്ക് മരണ സാക്ഷ്യപത്രം കിട്ടുന്നില്ലെങ്കിൽ കേരളത്തിൽ അപേക്ഷിക്കാമെന്ന് ഉത്തരവ്. പക്ഷേ, അവിടെ നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്നും നഷ്ടപരിഹാരം കൈപ്പറ്റിയിട്ടില്ലെന്നുമുള്ള സത്യവാങ്മൂലം നിർബന്ധമാണ്. ഒപ്പം, കോവിഡ് സ്ഥിരീകരിച്ച സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും ഹാജരാക്കണം.
50,000 രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. മറ്റു സംസ്ഥാനങ്ങളിൽ വച്ചു മരിച്ച ഒട്ടേറെപ്പേർക്ക് അവിടെനിന്നു കോവിഡ് മരണ സാക്ഷ്യപത്രം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് സർക്കാർ ഇളവ് അനുവദിച്ചത്.
English Summary: Covid death certificate Kerala